'തുടര്‍ച്ചയായ വിമര്‍ശനത്തില്‍ പൊതുസമൂഹത്തിന് സംശയം'; സുകുമാരന്‍നായര്‍ക്കെതിരെ മുഖ്യമന്ത്രി
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് നടത്തുന്ന തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സംശയങ്ങളുയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തില്‍ നാട്ടില്‍ പ്രതികരണമുണ്ട്. ഇക്കാര്യം സുകുമാരന്‍നായരും മനസിലാക്കുന്നതാണ് നല്ലത്. തനിക്ക് എന്‍.എസ്.എസിനോട് പ്രശ്‌നമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്താണ് ഒരു പ്രത്യേക തരത്തില്‍ പെരുമാറ്റം വരുന്നതെന്ന് നാട്ടില്‍ അഭിപ്രായമുണ്ട്. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. എനിക്ക് എന്‍.എസ്.എസുമായി ഒരു പ്രശ്നവുമില്ല. സര്‍ക്കാരിനുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. കാര്യങ്ങളെല്ലാം സുഗമമായി പോവുകയാണ്. ശബരിമല കേസ് ഇപ്പോള്‍ സുപ്രിംകോടതി വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. കേസില്‍ വിധി വരട്ടെ അപ്പോള്‍ മാത്രമാണ് ഇക്കാര്യം തുടര്‍ന്ന് ആലോചിക്കേണ്ടത്.-പിണറായി പറഞ്ഞു.
അതേസമയം എന്‍.എസ്.എസിനോട് ഏറ്റുമുട്ടലിനില്ലെന്നാണ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞത്. സാമുദായിക സംഘടനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഏതെങ്കിലും ഒരു മുന്നണിക്കാണ് തങ്ങളുടെ പിന്തുണയെന്ന് എന്‍.എസ്.എസ് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എം.എ ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."