പരസ്യനിരക്ക് വെട്ടിക്കുറച്ച് ഫേസ്ബുക്ക് ബി.ജെ.പിയെ സഹായിച്ചെന്ന്
ന്യൂഡൽഹി
2020 ഒക്ടോബറിൽ ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് പരസ്യ നിരക്ക് കുറച്ച് ബി.ജെ.പിയെ സഹായിച്ചെന്ന് ആരോപണം. രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിനെതിരേയുള്ള പരസ്യത്തിനാണ് ഫേസ്ബുക്ക് നിരക്കിളവ് നൽകിയത്. താൻ ലാലു പ്രസാദ് യാദവിന്റെ മകനാണെന്നും ശബ്ദമുയർത്തിയാൽ കൊന്നുകളയുമെന്നുമുള്ള തലക്കെട്ടിലാണ് വീഡിയോ പരസ്യം നൽകിയത്. പിന്നീട് ശക്തി മാലിക് കൊല്ലപ്പെടുകയും ചെയ്തു. ബിഹാർ പൊലിസ് നടത്തിയ അന്വേഷണത്തിൽ ബിസിനസ് വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തി. എന്നാൽ ബി.ജെ.പിയുടെ ബിഹാർ പേജിൽ നിന്നുള്ള ഈ പരസ്യം ഫേസ്ബുക്ക് ഒരു ദിവസം 1.5 ലക്ഷം മുതൽ 1.75 ലക്ഷം തവണ പ്രദർശിപ്പിച്ചു. 4,250 രൂപ മാത്രമാണ് ഇതിന് ഈടാക്കിയത്. അതേസമയം, ബി.ജെ.പി ഇതര പാർട്ടികളോട് കൂടിയ നിരക്കാണ് ഫേസ്ബുക്ക് ഈടാക്കിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."