HOME
DETAILS
MAL
പൊതു കിണര്‍ അപകടാവസ്ഥയില്‍
backup
August 19 2016 | 19:08 PM
പുത്തന്‍ചിറ: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ പൊതു കിണര്‍ അപകടാവസ്ഥയില്‍. കടുത്ത വേനലില്‍ പോലും വറ്റാത്ത ഈ കിണര്‍ പ്രദേശത്ത് നിരവധി ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതാണ്. കിണറിന്റെ ചുറ്റുമതില്‍ കാലപഴക്കത്താല്‍ പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണുള്ളത്. വേനല്‍ കാലത്ത് നിരവധി ആളുകള്‍ പ്രയോജനപ്പെടുന്ന പൊതു കിണറിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."