HOME
DETAILS

കള്ളവോട്ടില്‍ ചെന്നിത്തലയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

  
backup
March 24 2021 | 14:03 PM

ramesh-chennithala-fake-vote-surgical-stroke

കോഴിക്കോട്: കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണ പ്രത്യാരോപണമാണ് ബൂത്തുപിടിത്തവും കള്ളവോട്ടും. എന്നാല്‍ അതിസങ്കീര്‍ണമായ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇത്തവണ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ കള്ള വോട്ട് തെളിവുസഹിതം ഗൗരവമായ ചര്‍ച്ചയ്ക്ക് എത്തിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നാലു ലക്ഷത്തോളം ഇരട്ട വോട്ട് ഉള്ളതായാണ് പ്രതിപക്ഷത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. സൂക്ഷ്മ പരിശോധന നടത്തിയാല്‍ കൂടുതല്‍ കള്ളവോട്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ചെന്നിത്തല വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് കണ്ടെത്തിയതെന്നാണ് വിവരം. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അനുസരിച്ച് ഇവര്‍ പ്രത്യേക സോഫ്‌റ്റ്വേര്‍ തയാറാക്കി പരിശോധന നടത്തുകയായിരുന്നു. പേര്, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാസാമ്യങ്ങളും കണ്ടെത്തുന്ന സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചത്. പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ഇരട്ട വോട്ടിന്റെ എണ്ണം ലക്ഷങ്ങളായാല്‍ വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കേണ്ടി വരും. ഭരണത്തിന്റെ തണലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഒരേപേരില്‍ വ്യത്യസ്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നല്‍കിയതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.


തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ഇത്തരം പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് കണ്ടെത്തി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിലും വോട്ട് ഇരട്ടിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദഗ്ധ സഹായം തേടിയത്. ഇതുപ്രകാരം പ്രത്യേക സോഫ്‌റ്റ്വേര്‍ തയാറാക്കി പരിശോധന നടത്തി ഇരട്ട വോട്ടുകള്‍ കണ്ടെത്തുകയായിരുന്നു. ഏതായാലും വിജയം സുനിശ്ചയം എന്ന പ്രതീക്ഷില്‍ പ്രചാരണംനടത്തുന്ന ഇടതു പക്ഷത്തിന് ക്ഷീണംചെയ്യുന്നതാണ് രമേശ് ചെന്നിത്തലയുടെ പുതിയ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടിരട്ടിപ്പ് തെളിവ് സഹിതം തെളിയിക്കാനായാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുകയും ചെയ്യും.

 

ഇരട്ട വോട്ടുകള്‍ തയടാന്‍ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക സോഫ്‌റ്റ്വേര്‍ ഉപയോഗിച്ച് ഇരട്ട വോട്ടുകള്‍ കണ്ടെത്തുമെന്നും അത്തരക്കാരുടെ പട്ടിക പ്രത്യേകം തയാറാക്കാനുമാണ് കമ്മീഷന്റെ തീരുമാനം. ഇതനുസരിച്ച് ഇങ്ങനെ പട്ടികയില്‍ പേര് വരുന്നവര്‍ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയാല്‍ കൈയില്‍ മഷി പുരട്ടി അത് ഉണങ്ങിയെന്ന് ബോധ്യപ്പെട്ടതിന് ശേഷമാകും വോട്ട് ചെയ്യാനും തുടര്‍ന്ന് ബൂത്തില്‍ നിന്ന് പുറത്തുപോകാനും അനുവദിക്കുവെന്നതാണ് നിലവിലെ തീരുമാനം.


ഇരട്ടവോട്ടുകള്‍ റദ്ദാക്കി പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ വോട്ടെടുപ്പിനുമുമ്പ് കഴിയില്ല എന്നതിനാലാണ് പുതിയ തീരുമാനം. ഇരട്ടവോട്ടുകളുടെ പട്ടിക ബൂത്തുതലത്തില്‍ തയാറാക്കി പ്രിസൈഡിങ് ഓഫിസര്‍ക്ക് നല്‍കും. ഇവര്‍ക്കാണ് ഒന്നിലധികം വോട്ട് ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം.
അതീവ ഗൗരവമേറിയ വിഷയമാണിത്. ഇരട്ട വോട്ടിന്റെ കാര്യത്തില്‍ നീതി കിട്ടാന്‍ തങ്ങള്‍ ഏതറ്റം വരെയും പോകുമെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. 140 മണ്ഡലങ്ങളിലും കള്ള വോട്ടുകളുണ്ട്. കള്ള വോട്ടുകൊണ്ട് തിരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ആരോപിക്കുന്ന പ്രതിപക്ഷം കള്ളവോട്ട് കൊണ്ട് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ്. ഇരട്ടവോട്ടുകള്‍ നീക്കം ചെയ്താല്‍ തങ്ങളുടെ വിജയം ഉറപ്പാണെന്നും ചെന്നിത്തല പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  18 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  18 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago