കൊല്ലത്ത് എല്‍.ഡി.എഫിന് അടിപതറും: കുണ്ടറയിലും പത്തനാപുരത്തും അട്ടിമറിയെന്ന് മനോരമ സര്‍വേ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എല്‍.ഡി.എഫിന് അടിപതറുമെന്ന് മനോരമ ന്യൂസ് അഭിപ്രായ സര്‍വേ. കുണ്ടറയില്‍ യു.ഡി.എഫ് അട്ടിമറി ജയം നേടും. കുന്നത്തൂരും ചവറയും യു.ഡി.എഫ് പിടിക്കും. പത്തനാപുരത്തും ഇടതിനു കാലിടറും. കഴിഞ്ഞ പ്രാവശ്യം യു.ഡി.എഫ് ഒരു സീറ്റ് പോലുമില്ലാതിരുന്ന യു.ഡി.എഫ് ഇവിടെ നാലു സീറ്റു നേടും. എല്‍.ഡി.എഫ് ഏഴില്‍ ഒതുങ്ങും.
കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഇടതു സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ആഴക്കടല്‍ മത്സ്യബന്ധനവിഷയവിവാദമാണ് ഇടതിനുനേരെയുള്ള ആരോപണമായി ഉയര്‍ത്തിക്കാട്ടുന്നത്.
കരുനാഗപ്പള്ളിയില്‍ ഇടത് മുന്നേറ്റമാണ്. കൊട്ടാരക്കര എല്‍ഡിഎഫ് നിലനിര്‍ത്തും. പുനലൂരില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു.
ചടയമംഗലത്ത് എല്‍ഡിഎഫിനാണ് ജയം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ട്. ചാത്തന്നൂരില്‍ എല്‍ഡിഎഫിനാണ് സാധ്യത എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
അഴിമതി തടയുന്നതില്‍ ആരാണ് മുന്നിലെന്ന ചോദ്യത്തിന് 39 ശതമാനം പേരും എല്‍.ഡി.എഫിനെ പിന്തുണച്ചു. യു.ഡി.എഫിന് ലഭിച്ചത് 28 ശതമാനം മാര്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."