HOME
DETAILS
MAL
റണ്‍വേ ബലപ്പെടുത്തല്‍; കരിപ്പൂരില്‍ പകല്‍ സമയം വിമാനങ്ങള്‍ക്ക് നിയന്ത്രണം
backup
January 11 2023 | 16:01 PM
മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പകല്‍ സമയം വിമാനങ്ങള്‍ക്ക് നിയന്ത്രണം. ഈ മാസം 15 മുതല്‍ ആറ് മാസത്തേക്ക് രാവിലെ 10 മുതല്‍ 6 വരെ റണ്‍വെ അടച്ചിടും.
പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകീട്ട് 6 മുതല്‍ പിറ്റേദിവസം 10 വരെ പുനഃക്രമീകരിക്കും. സര്‍വീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണം. ആറു മാസം നീളുന്നതാണ് റണ്‍വേ ബലപ്പെടുത്തല്‍ ജോലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."