പ്രായത്തിന് പരിധിയില്ല; 67ാം വയസില്‍ ഗേറ്റ് പരീക്ഷ പാസായി ശങ്കരനാരായണന്‍
രണ്ട് കുട്ടികളുടെ പിതാവും മൂന്ന് കുട്ടികളുടെ മുത്തച്ഛനുമായ ശങ്കരനാരായണന്‍ ഗ്രാജ്വേറ്റ് ആപ്റ്റിററ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്(ഗേറ്റ്) പാസാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.ഗേറ്റ് പരീക്ഷാ ഹാളില്‍ എത്തിയ 67 വയസ്സുള്ള ശങ്കരനാരായണന് അധ്യാപകര്‍ മാതാപിതാക്കള്‍ കുട്ടികളെ കാത്തിരിക്കുന്ന സ്ഥലം കാണിച്ചുകൊടുത്തു. വിദ്യാര്‍ഥികളെ അനുഗമിച്ച രക്ഷിതാക്കളാരോ ആണെന്നായിരുന്നു അധ്യാപകരുടെ ധാരണ. അവരാരും കരുതിയില്ല, താന്‍ ഗേറ്റ് 2021 മത്സരപരീക്ഷ എഴുതാന്‍ എത്തിയതാണെന്ന്. ഇതുപറഞ്ഞുകൊണ്ട് ശങ്കരനാരായണന്‍ പൊട്ടിച്ചിരിച്ചു.
തമിഴ്‌നാട്ടിലെ ഹിന്ദു കോളജിലെ മാത്തമാറ്റിക്‌സ് അധ്യാപകനായിരുന്നു ഇദ്ദേഹം. സ്‌പെഷ്യലൈസേഷന് വിദ്യാര്‍ഥികള്‍ ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുക്കുമ്പോള്‍ രണ്ടുവിഷയങ്ങളാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്. ഇതില്‍ കണക്കില്‍ 338ഉം കംപ്യൂട്ടര്‍ സയന്‍സില്‍ 482ഉം മാര്‍ക്കും കരസ്ഥമാക്കി. ഒരേ ദിവസം വ്യത്യസ്ത സമയത്തായിരുന്നു ഈ രണ്ട് പരീക്ഷകളും നടന്നത്.
20നും 30നും ഇടക്കുള്ള വിദ്യാര്‍ഥികളാണ് ഗേറ്റ് പരീക്ഷ സാധാരണ എഴുതാറുള്ളത്. ഏകദേശം രണ്ട് ദശാബ്ദത്തോളം എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പഠിപ്പിച്ച ഇദ്ദേഹം ഓഗ്മെന്റഡ് റിയാലിറ്റിയില്‍ തുടര്‍പഠനം നടത്താനാണ് ആഗ്രഹിക്കുന്നത്.വീണ്ടും പഠിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് താന്‍ പരീക്ഷ എഴുതിയതെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."