നീതി ലഭിച്ചു, അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ല: എം.എം മണി
തൊടുപുഴ
തനിക്ക് നീതി ലഭിച്ചെന്നും അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ലെന്നും മുൻന്ത്രി എം.എം. മണി എം.എൽ.എ. അഞ്ചേരി ബേബി വധക്കേസിൽ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി തോമസും ചേർന്ന് തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയിൽ കെട്ടിച്ചമച്ച കളളക്കേസായിരുന്നു ഇത്. കുറ്റവിമുക്തനാക്കിയതോടെ കോൺഗ്രസുകാരുടെ പൊയ്മുഖമാണ് അഴിഞ്ഞു വീണത്. കുഞ്ചിത്തണ്ണിയിലെ ഓടുമേഞ്ഞ കൂരയിൽ അന്തിയുറങ്ങവെ പുലർച്ചെ വീട് വളഞ്ഞ് ഉമ്മൻ ചാണ്ടിയുടെ പൊലിസ് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ അനുമതി നൽകാതെ നെടുങ്കണ്ടത്തും അവിടെ നിന്ന് പീരുമേട് സബ് ജയിലിലേക്കും മാറ്റി. കേസുമായി പുലബന്ധം പോലും ഇല്ലാതിരുന്നിട്ടും രാഷ്ട്രീയ വൈര്യാഗ്യത്തിന്റെ ഇരയായി 45 ദിവസം കാരാഗൃഹത്തിലടയ്ക്കപ്പെട്ടു. ജാമ്യം ലഭിക്കാതിരിക്കാൻ യു.ഡി.എഫ് സർക്കാർ പൊലിസിനേയും നീതിന്യായ സംവിധാനത്തേയും ദുരുപയോഗം ചെയ്തിരുന്നതായും എം.എം മണി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."