മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തി; പഴയിടത്തിന് പിന്തുണയുമായി വി.എന്‍ വാസവന്‍, വീട്ടിലെത്തി സന്ദര്‍ശിച്ചു
കോട്ടയം: പഴയിടം മോഹനന്‍ നമ്പൂതിരിക്ക് പിന്തുണയുമായി മന്ത്രി വി എന്‍ വാസവന്‍. മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ഞങ്ങളോടൊപ്പം നിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തില്‍ മറന്നാല്‍ വലിയ തരത്തിലുള്ള അധാര്‍മികതയാകും.നിരവധി സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ട് പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുയും കല്യാണങ്ങള്‍ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നന്‍മ നിറഞ്ഞ അദ്ദേഹത്തിന്റെ മനസ്സാണ്.' വാസവന്‍ പറഞ്ഞു.
കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പ്രതിനിധി ആയിട്ടല്ല മന്ത്രി കാണാന്‍ വന്നതെന്നും സഹോദരനെപ്പോലെയാണ് കാണുന്നതെന്നും പഴയിടം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."