മതസൗഹാര്‍ദ്ദ സ്‌നേഹസംഗമം നാളെ
ഗുരുവായൂര്‍: സമൂഹത്തില്‍ നന്മയും പരസ്പര സ്‌നേഹവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ സ്‌നേഹസംഗമവും സാംസ്‌കാരിക സമ്മേളനവും നാളെ നടക്കും.
ഉച്ചതിരിഞ്ഞ് 2.30ന് അങ്ങാടിത്താഴം ജുമാമസ്ജിദ് അങ്കണത്തിലാണ് പരിപാടി. സാംസ്‌കാരിക സമ്മേളനം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസി. പൊലിസ് കമ്മിഷണര്‍ പി.എ ശിവദാസന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനും ഡോ.എന്‍.എ മാഹിന്‍ ആരോഗ്യസെമിനാറിനും രാധാകൃഷ്ണന്‍ കാക്കശ്ശേരി വിദ്യാഭ്യാസ സെമിനാറിനും നേതൃത്വം നല്‍കും.
ലോക മലയാളഭാഷാ പ്രചാരകന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ലയേയും ദേശീയ സ്‌കൂള്‍മീറ്റ് മെഡല്‍ ജേതാവ് കെ.എസ് അനന്തുവിനേയും സമ്മേളനത്തില്‍ ആദരിക്കും. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ധനസഹായ വിതരണവും സമസ്തയുടെ പൊതുപരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവും ചടങ്ങില്‍ നടക്കും. മഹല്ല് പ്രസിഡന്റ് എ.എ മജീദ്, ജന.സെക്രട്ടറി പി.പി അബ്ദുള്‍സലാം, ഭാരവാഹികളായ ആര്‍.വി മുസ്തഫ, എ.ടി മുഹമ്മദാലി, എ.സി ഷംസുദ്ധീന്‍, എന്‍.കെ ഷെരീഫ് ഹാജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."