അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപഹാസ്യരാക്കാന്‍ ശ്രമിക്കുന്നെന്ന്
കൊല്ലം: കേരള വിശ്വകര്‍മ സഭയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമുദായത്തെ പൊതുസമൂഹത്തില്‍ അപഹാസ്യരാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രസിഡന്റ് പി.ആര്‍ ദേവദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സഭയ്ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സഭയ്‌ക്കെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിക്കുന്നവര്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. നിയമാവലി പ്രകാരം മൂന്നു മാസത്തിലൊരിക്കല്‍ കൗണ്‍സിലും ബോര്‍ഡും യോഗം ചേര്‍ന്ന് ഈ വര്‍ഷം മെയ് 31 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ ചര്‍ച്ചചെയ്ത് ഏകകണ്ഠമായി പാസാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടനയുടെ കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റ് ചെയ്യാത്തത് നിയമതടസമുള്ളതിനാലാണ്. നിലവിലുള്ള പേരുമാറ്റം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ അന്തിമവിധി വരുമ്പോള്‍ മാത്രം റിട്ടേണ്‍സ് സമര്‍പ്പിച്ചാല്‍ മതിയെന്ന് കമ്പനി രജിസ്ട്രാര്‍ രേഖാമൂലം നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 84 യൂനിയനുകളിലും സെപ്റ്റംബര്‍ 17ന് ജനലക്ഷങ്ങളുടെ പങ്കാളിത്തതോടെ വിശ്വകര്‍മ ജയന്തി ദിനാഘോഷവും ഘോഷയാത്രയും സംഘടിപ്പിക്കുമെന്നും ദേവദാസ് വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടഫറി ചിത്രാസ് സോമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി. ശിവാനന്ദന്‍ ആചാരി, കെ. പമ്പാനാഥന്‍, യൂനിറ്റ് പ്രസിഡന്റ് തുളസി ആചാരി, യൂനിയന്‍ സെക്രട്ടറി കെ.ആര്‍ സുരേന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."