HOME
DETAILS

കാടിറങ്ങുന്ന ഭീതിക്ക് ആര് ഉത്തരവാദിയാകും

  
backup
January 14 2023 | 02:01 AM

845234563-2

 

വന്യമൃഗങ്ങളെ പേടിച്ച് മനുഷ്യർക്ക് വീട്ടിൽ നിന്നു പുറത്തിറങ്ങാൻ വയ്യാത്ത ഒരവസ്ഥ കേരളത്തിൽ സംജാതമായിട്ട് വർഷങ്ങളായി. മലയോര മേഖലകളിൽ മാത്രമാണ് വന്യമൃഗങ്ങൾ ഇറങ്ങി വരുന്നതെങ്കിൽ, വനത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളായതുകൊണ്ടാണ് അത്തരത്തിൽ സംഭവിക്കുന്നതെന്ന് കരുതാമായിരുന്നു. എന്നാലിപ്പോൾ വനത്തിൽ നിന്നും കിലോമീറ്ററുകൾ ദൂരരെയുള്ള ഗ്രാമങ്ങളിലും നഗരങ്ങളിൽപോലും വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുകയാണ്. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നു. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ നടുറോഡിൽ തടഞ്ഞിട്ട് കാട്ടാനകൾ അക്രമിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങൾ നിത്യേനയെന്നോണം സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. കടുവകൾ വാഹനങ്ങൾക്ക് പിന്നാലെ കുതിച്ചോടി യാത്രക്കാരെ മരണഭയത്തിലേക്ക് എടുത്തെറിയുന്നു. ഏത് നിമിഷവും വന്യമൃഗത്താൽ അക്രമിക്കപ്പെട്ടേക്കാമെന്ന ഭയത്തോടെയല്ലാതെ മലയോര മേഖലയിലുള്ളവർക്ക് കൃഷിസ്ഥലങ്ങളിലേക്ക് പോകാൻ പറ്റാത്ത ഒരവസ്ഥയാണിപ്പോഴുള്ളത്. ഇങ്ങനെ കൃഷിപ്പണിക്ക് പോയ ഒരു കർഷകനാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തെത്തുടർന്ന് ജീവൻ നഷ്ടമായത്.


വയനാട് തൊണ്ടർനാട് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിനാണ് കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കടുവയുടെ ആക്രമണത്തിൽ ജീവൻ വെടിയേണ്ടി വന്നത്. തറവാട് വീടിനടുത്തുള്ള കൃഷിസ്ഥലത്ത് കൃഷിപ്പണിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് കടുവ ചാടി വീണ് തോമസിനെയും കൂടെ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരെയും ആക്രമിച്ചത്. രക്ഷപ്പെടുന്നതിനിടയിൽ വീണ തോമസിനെ കടുവ ശക്തിയോടെ അടിക്കുകയായിരുന്നു. പറക്കമുറ്റാത്ത രണ്ട് മക്കളും ഭാര്യയുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം തോമസിന് കൃഷിപ്പണിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു. അതാണിപ്പോൾ നിലച്ചുപോയത്. തോമസിനെപ്പോലെ നിരവധി കുടുംബങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്താൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ അനാഥമായത്. എന്തുകൊണ്ട് വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടിലെ കൃഷി നശിപ്പിക്കുന്നു, എന്തുകൊണ്ട് മനുഷ്യരെ ആക്രമിക്കുന്നു എന്നത് സംബന്ധിച്ച് ഇതുവരെ ശാസ്ത്രീയ പഠനം ഉണ്ടായിട്ടില്ല. അത്തരമൊരു പഠനത്തിലൂടെ മാത്രമേ ഇതിന്റെ യഥാർഥ കാരണം വ്യക്തമാകൂ. അല്ലാതെ ഭൂനികുതിയും കെട്ടിട നികുതിയുമടച്ച് കൃഷി ചെയ്തു ജീവിക്കുന്ന മലയോര കർഷകർക്ക് നേരെ നിരുത്തരവാദപരമായ ആരോപണങ്ങൾ ഉയർത്തുകയല്ല വനം വകുപ്പിൽ നിന്നും ഉണ്ടാകേണ്ടത്.


കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വയനാട്ടിൽ മാത്രം ആറ് പേരെ കടുവ കൊന്നിട്ടുണ്ട്. വന്യമൃഗങ്ങളെ പേടിച്ച് മനുഷ്യർക്ക് നാട്ടിൽ ജീവിക്കാൻ വയ്യ എന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് സർക്കാരും വനം വകുപ്പും മനസിലാക്കണം. കാട്ടുപന്നികളുടെ ശല്യമാണ് കൃഷിയിടങ്ങളിൽ ഏറെയും. പരിഹാരം എന്തെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.


2018ലെ കടുവ സെൻസസ് പ്രകാരം രാജ്യത്ത് 2967 കടുവകളുണ്ട്. ഇതിൽ കേരളത്തിൽ 196 എണ്ണമാണുള്ളത്. അതിൽ തന്നെ ഏറ്റവും കൂടുതൽ വയനാട്ടിലുമാണ്. 100 മുതൽ 120 വരെ കടുവകൾ വയനാടൻ കാടുകളിലുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ വന വിസ്തൃതി കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. എന്നാൽ മനുഷ്യർക്ക് താമസിക്കാനുള്ള ഭൂമിയുടെ വിസ്തൃതി കുറഞ്ഞു കൊണ്ടിരിക്കുകയുമാണ്. അതിനാൽ വനകൈയേറ്റം നടക്കുന്നതിനാലാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതെന്ന വാദം ശുദ്ധ അസംബന്ധമാണ്. വനാതിർത്തി അളന്ന് തിട്ടപ്പെടുത്തുന്നതിലും അവ സംരക്ഷിക്കുന്നതിലും വനം കൈയേറ്റം തടയുന്നതിലും വനം വകുപ്പ് മുമ്പത്തേതിനേക്കാൾ ശുഷ്‌ക്കാന്തി പുലർത്തുന്നുമുണ്ട്. ആ താൽപര്യം വന്യമൃഗങ്ങൾ നാട്ടിലിറങ്ങി അക്രമം കാണിക്കുന്നതിനെതിരേയും ഉണ്ടാകണം. വനം വകുപ്പിന്റെ അമിത താൽപര്യത്താൽ ഹൈക്കോടതി വരെ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദിവാസി ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിക്കൊണ്ടിരിക്കുന്നു എന്ന ആദിവാസികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ അത്തരം കൈയേറ്റങ്ങൾ പോലും ഇപ്പോൾ നടക്കുന്നില്ല.


വന്യമൃഗങ്ങൾ വൻ തോതിൽ നാട്ടിലിറങ്ങി നാശം വിതക്കാൻ തുടങ്ങിയത് അടുത്ത ഏതാനും വർഷങ്ങൾക്കിടയിലാണ്. എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് സർക്കാർ വനം വകുപ്പിനെ ഉപയോഗിച്ച് പഠനം നടത്തേണ്ടിയിരിക്കുന്നു. പണ്ട് കാലങ്ങളിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ തപ്പുകൊട്ടിയും തീ കാണിച്ചും ഭയപ്പെടുത്തി കാട്ടിലേക്ക് തിരിച്ചയക്കാമായിരുന്നു. ഇപ്പോൾ അത്തരം പ്രവർത്തനങ്ങളൊന്നും ഫലവത്തല്ല. മനുഷ്യരെക്കണ്ടാൽ ഓടിയൊളിക്കുമായിരുന്ന കാട്ടുമൃഗങ്ങൾ ഇപ്പോൾ പാഞ്ഞടുക്കുകയാണ്. മനുഷ്യരെ വന്യ മൃഗങ്ങൾക്ക് ഭയമില്ലാതായിരിക്കുന്നു. ഭയമില്ലാതാകാൻ ഒരു കാരണം നായാട്ട് നിരോധിച്ചതാണ്. നായാട്ടിനായി കാട്ടിൽ കയറുന്ന മനുഷ്യരെ കണ്ടാൽ മൃഗങ്ങൾ ഓടിയൊളിക്കുമായിരുന്നു. മനുഷ്യർ ഭയപ്പെടേണ്ടവരാണെന്ന ഒരു ധാരണ മുമ്പ് വന്യമൃഗങ്ങൾക്കുണ്ടായിരുന്നു. നായാട്ട് നിരോധിച്ചതോടെ കാട്ടുമൃഗങ്ങൾക്ക് മനുഷ്യരെ ഭയമില്ലാതായെന്ന് മാത്രമല്ല, അവ മനുഷ്യരെ തിരിച്ചാക്രമിക്കാനും തുടങ്ങി.


മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ നാൾക്കുനാൾ വർധിച്ചു വരുന്നതും ഇതിനാലാണ്. 2017-18ൽ 7229 സംഘർഷങ്ങളായിരുന്നു വനം വകുപ്പ് രേഖപ്പെടുത്തിയിരുന്നത്. 2018-19ൽ അത് 7890 ആയി വർധിച്ചു. 146 മനുഷ്യരാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. 7890 മനുഷ്യ-മൃഗ സംഘർഷങ്ങളിൽ 4155 എണ്ണവും (53 ശതമാനം) ആനയുടെ അക്രമണങ്ങളാണ്. ഇതിനൊപ്പം കാട്ടുപന്നികളുടെ ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. അവയാണെങ്കിൽ ദിവസം തോറും പെറ്റുപെരുകുകയാണ്. വെടിവച്ച് കൊല്ലണമെങ്കിൽ മുൻകൂട്ടിയുള്ള അനുവാദം വാങ്ങണം. വനത്തിൽ കയറി വന്യമൃഗങ്ങളെ വേട്ടയാടുന്നതിനെ നിരോധിച്ച സർക്കാർ, വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിച്ചു കൊന്നുകൊണ്ടിരിക്കുമ്പോൾ, അവരുടെ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവയെ വെടിവയ്ക്കാനുള്ള അനുവാദം നൽകുകയല്ലേ വേണ്ടത് ?


വന്യമൃഗ ഭീഷണിമൂലം പകൽ സമയങ്ങളിൽപോലും വയനാട്ടിലേക്ക് ചുരം കയറി യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. നാളെയത് ഓരോ വീടുകളിലേക്കും പാഞ്ഞുകയറി മനുഷ്യരെ കൊന്നു തിന്നുന്നതിലേക്കുവരെ എത്താം. അങ്ങനേയും സംഭവിച്ചു കൂടായ്കയില്ല. അതിനാൽ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളിൽ നിന്നും സ്വയം രക്ഷയ്ക്കായി അവയെ വെടിവച്ചു കൊല്ലുവാനോ, ഭയപ്പെടുത്തി ഓടിക്കുവാനോ ഉള്ള അനുവാദം ഇരകളായിത്തീരുന്ന കൃഷിക്കാർക്ക് സർക്കാർ നൽകണം. ഇന്ത്യൻ ശിക്ഷാ നിയമം ഐ.പി.സി 299 ഉം 302-ാം വകുപ്പും പറയുന്നത് ചേർത്തു വായിച്ചാൽ, സ്വയം രക്ഷയ്ക്ക് വേണ്ടി മനുഷ്യജീവൻ പോലും ഹനിക്കുന്നത് തെറ്റല്ലെന്ന് കാണാം. അങ്ങിനെയുള്ള രാജ്യത്ത് മനുഷ്യരെ ആക്രമിച്ചു കൊന്നു കൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ ആത്മരക്ഷാർഥം വെടിവച്ചു കൊല്ലാൻ പാടില്ലെന്ന് പറയുന്നത് നിസഹായരായ മനുഷ്യരോട് ചെയ്യുന്ന അനീതിയാണ്. സ്വന്തം ഭൂമിയിൽ അതിക്രമിച്ച് കയറുകയും സ്വത്തും ജീവനും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് കടുവയായാലും കാട്ടുപന്നിയായാലും നിയമ വിരുദ്ധമായിതന്നെ കാണണം. കാടിന്റേയും കാട്ടിലെ എല്ലാ വസ്തുക്കളുടേയും സംരക്ഷകരും ഉത്തരവാദപ്പെട്ടവരും വനം വകുപ്പാണ്. മലയോര മേഖലയിലും ഹൈറേഞ്ച് മേഖലയിലും കൃഷി ചെയ്തു ജീവിക്കുന്ന കർഷകരെ നോട്ടപ്പുള്ളികളാക്കുന്നതിൽ മാത്രം തീരുന്നില്ല വനം വകുപ്പിന്റെ ഉത്തരവാദിത്വം. വനം വകുപ്പിന്റെ നിയന്ത്രണത്തിൽ പെട്ടതാണ് വനത്തിലെ എല്ലാ വസ്തുക്കളുമെന്നതുപോലെ വന്യമൃഗങ്ങളും അങ്ങനെത്തന്നെയാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്നാൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വനം വകുപ്പിന് ഒഴിഞ്ഞുമാറാനാവില്ല. മനുഷ്യരെ വന്യമൃഗങ്ങൾ കൊല്ലുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികളായിത്തീരുന്ന വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുകയാണ് വേണ്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്ന താത്ക്കാലിക സഹായധനം കൊണ്ട് ഇല്ലാതാവുന്നില്ല ഇത്തരം അനീതികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 days ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 days ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago