HOME
DETAILS

കാര്യവട്ടത്തെ കളിയിൽ കലക്കണം; ശ്രീലങ്കക്കെതിരേയുള്ള ഇന്ത്യയുടെ മൂന്നാം ഏകദിനം ഇന്ന്

  
backup
January 15 2023 | 02:01 AM

india-vs-sri-lanka-third-and-last-one-day-match-today

 

തിരുവനന്തപുരം: ശ്രീലങ്കക്കെതിരേയുള്ള മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോട്‌സ് ഹബിൽ നടക്കും. നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ന് പാഡണിയുന്നത്. ആശ്വാസ വിജയം തേടിയാണ് ശ്രീലങ്ക ഗ്രീൻഫീൽഡിലിറങ്ങുക. പരമ്പരയിൽ 20ന് മുന്നിലെത്തിയതിനാൽ ഇന്നത്തെ മത്സരത്തിൽ ഇന്ത്യ മുൻനിര താരങ്ങൾക്ക് വിശ്രമം നൽകാനാവും സാധ്യത. ഇതിന്റെ സൂചനകൾ ഇന്നലെ പരിശീലനത്തിവും ദൃശ്യമായി. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയവർ പരിശീലനത്തെത്തിയില്ല.

രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചാൽ മൂന്നാം ഏകദിനത്തിനായുള്ള ടീമിൽ ബാറ്റിങ് നിരയിൽ സമ്പൂർണ അഴിച്ചുപണിയ്ക്കും സാധ്യതയുണ്ട്. ഇന്നലെ നെറ്റ്‌സിൽ കൂടുതൽ സമയം പരിശീലനം നടത്തിയ ശുഭ്മാൻ ഗിൽ യുവതാരം ഇഷാൻ കിഷൻ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. ഫോമിലേക്ക് തിരിച്ചെത്തിയ കെ.എൽ രാഹുൽ ഓപ്പണറായി എത്താനാണ് സാധ്യത. മധ്യനിരയിൽ കാര്യമായ മാറ്റങ്ങൾക്കു സാധ്യതയില്ല. സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും തുടരുമെന്നാണ് സൂചന. പേസർമാരായി മുഹമ്മദ് ഷമിയും ഉമ്രാൻ മാലിക്കും തുടരുമെന്നാണ് കരുതുന്നത്. ബൗളിങ്ങിൽ മുഹമ്മദ് ഷമിക്ക് വിശ്രമം നൽകിയാൽ ഇടംകൈയൻ പേസർ അർഷദീപ് സിങ്ങിനെ ഇറക്കാനും സാധ്യതയുണ്ട്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര മുന്നിൽ കണ്ട് ശ്രീലങ്കയ്‌ക്കെതിരെ പരമ്പര തൂത്തു വാരി സമ്പൂർണ ആധിപത്യം സ്ഥാപിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ക്യാപ്റ്റൻ ദസുൻ ഷനകെ, കൊൽക്കത്തയിൽ അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ നുവാനിഡു ഫെർണാണ്ടോയും ഉൾപ്പെടെ ബാറ്റിങ് നിരയെ കളത്തിലിറക്കിയായിരിക്കും പരീക്ഷണത്തിനിറങ്ങുക. ഇന്ത്യയുടെ കരുത്തരായ ബൗളിങ് നിരയെ ടീം കരുതലോടെയാണ് സമീപിക്കുകയെന്ന് കോച്ച് ക്രിസ് സിൽവർഹുഡ് പറഞ്ഞു. എന്നാൽ പരുക്കും താരങ്ങളുടെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുമാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. സ്പിന്നർ വാനിന്ദു ഹസരങ്കയുടെയും മധ്യനിര ബാറ്റർമാരുടെയും മോശം ഫോമാണ് ലങ്കനേരിടുന്ന പ്രധാന പ്രതിസസന്ധി. പരുക്കേറ്റ ഓപ്പണർ പഥും നിസാങ്ക ഇന്ന് കളത്തിലിറങ്ങില്ലെന്നു കോച്ച് പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന ഒന്നാം ഏകദിനത്തിനിടെയാണ് നിസാങ്കയ്ക്കു പരുക്കേറ്റത്. നിസാങ്കയ്ക്കു പകരമായി നുവാനിഡു ഫെർണാണ്ടോ തന്നെയായിരിക്കും ഓപ്പണറായി ഇറങ്ങിയേക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago