വോട്ടിങ് യന്ത്രത്തിലും പോളിങ് ശതമാനത്തിലും ക്രമക്കേട്; ബംഗാളില്‍ ആരോപണവുമായി തൃണമൂല്‍
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പലയിടങ്ങളിലും പോളിങ് ശതമാനത്തില്‍ വൈരുദ്ധ്യമുണ്ടെന്നും ഇ.വി.എമ്മില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് തൃണമൂല്‍ ആരോപിക്കുന്നത്.
'എന്താണിവിടെ സംഭവിക്കുന്നത്?. കേവലം അഞ്ച് മിനിറ്റിനുള്ളില്‍ വോട്ടിങ് ശതമാനം പകുതിയായി കുറയുന്നത് എങ്ങനെയാണെന്ന് വിശദികരിക്കാമോ? ഞെട്ടിപ്പിക്കുന്നതാണ് ഇത്. ദയവുചെയ്ത് അടിയന്തരമായി വിഷയം പരിശോധിക്കുക'- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്ക് വിവി പാറ്റില്‍ നിന്നും ലഭിക്കുന്നത് ബി.ജെ.പിയുടെ ചിഹ്നം അച്ചടിച്ച സ്ലിപ്പ് ആണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍, എം.പി ഡെറക് ഓബ്രിയന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് എഴുതുകയും പാര്‍ട്ടി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ കാണുകയും ചെയ്തിട്ടുണ്ട്.തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ അതാത് പ്രദേശത്തുളള പോളിംഗ് ഏജന്റുമാരെ നിയോഗിക്കണം എന്നും അല്ലാതെ ഏതെങ്കിലും പാര്‍ട്ടി തീരുമാനിക്കുന്ന പോലെ ആകരുത് എന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
294 അംഗ നിയമസഭയിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."