അപകടങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ തയാറാവണമെന്ന്
പുനലൂര്‍: അപകടങ്ങള്‍ വര്‍ധിച്ച കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവ് - കോട്ടവാസല്‍ മുതല്‍ പുനലൂര്‍ വരെ റോഡിന്റെ തകര്‍ച്ച പരിഹരിക്കാനും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനും അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കോട്ടവാസല്‍ ഭാഗത്തുനിന്ന് ആര്യങ്കാവ് ചെക്ക്‌പോസ്റ്റിനടുത്തേക്കും പുനലൂര്‍ വരെയുള്ള ഭാഗങ്ങളില്‍ അമിത ഭാരത്തില്‍ ചരക്കുമായെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണംവിട്ട് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. ഇത്തരം വാഹന ജീവനക്കാര്‍ക്കെതിരേ പൊലിസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ നടപടിയെടുക്കുന്നില്ല. അപകട സാധ്യതയേറിയ പാതയില്‍ സ്പീഡ് ബ്രേക്കറോ ഡിവൈഡറോ അപകട സൂചനാ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ ദേശീയപാതാ വിഭാഗം ഇതുവരെ തയാറായിട്ടില്ല.
ആര്യങ്കാവ് മുരുകന്‍ പഞ്ചാല്‍ പാലം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കഴുതുരുട്ടിയിലെ ഇരട്ട പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കാനുള്ള പദ്ധതിക്ക് ഇനിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. കഴുതുരുട്ടി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നും ടാറിങ് ഇളകിയും നിരവധി വാഹന അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഉറുകുന്നിലെ കനാല്‍ പാലത്തിലും സമീപവളവിലും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. അപകടസ്ഥിതി ഒഴിവാക്കാന്‍ നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്ലാച്ചേരി, കലയനാട് ഭാഗങ്ങളിലെ വളവുകളിലും റോഡ് ഗതാഗതയോഗ്യമല്ല. വളവുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാര്യറുകള്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. ചെറിയ വാഹനങ്ങള്‍ തട്ടിയാലും ഉരുക്ക് വേലികള്‍ തകരുന്നതും നിത്യസംഭവമായിരിക്കുകയാണ്. വാളക്കോട് റെയില്‍വേ മേല്‍പാലത്തിന്റെ വീതി വര്‍ധിപ്പിക്കാനും ദേശീയപതാ അധികൃതര്‍ തയാറാകുന്നില്ല. അധികൃതരുടെ ഗുരുതരമായ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കില്‍ ദേശീയപാതയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ഇനിയും വര്‍ധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."