ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുത: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം സര്‍ക്കാരിന് ഉത്തരവിറക്കണമെങ്കില്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്. കമ്മീഷന് അനുമതി നല്കാനിടയില്ലെന്നാണ് സൂചനകള്‍. പ്രതിപക്ഷത്തിന്റെ സമീപനത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കേയുള്ള സര്‍ക്കാര്‍ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിക്കാന്‍ ഇടയില്ലെന്നാണ് സൂചനകള്‍. സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തേടിയേക്കും. കേന്ദ്ര ഏജന്‍സിക്കെതിരേ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്ന കാര്യവും കമ്മീഷന് പരിശോധിക്കും. അതിന് ശേഷമേ സര്‍ക്കാര്‍ ആവശ്യത്തിന് മേല്‍ തീരുമാനം എടുക്കാന്‍ സാധ്യതയുള്ളൂ.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന് മേല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുമ്പോഴാണ് സംസ്ഥാനസര്‍ക്കാരിന്റെ അപ്രതീക്ഷിത ജുഡീഷ്യല്‍ അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമസാധുതയില്‍ നിയമവൃത്തങ്ങള്‍ക്കിടയില്‍ രണ്ടഭിപ്രായം നിലനില്‍ക്കെ സര്‍ക്കാര്‍ ഉറച്ച് തന്നെയാണെന്നാണ് മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."