'കിറ്റ് സൗജന്യമല്ല, അവകാശം അത് ആര്‍ക്കും മുടങ്ങില്ല; പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്'- രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
കോഴിക്കോട്: കിറ്റ വിതരണത്തില്‍ എതിര്‍ഡപ്പുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് ആര്‍ക്കും മുടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്ക് നല്‍കുന്ന കിറ്റ് സൗജന്യമല്ല. അവരുടെ അവകാശമാണ്. ഇതിന് ഇടങ്കോലിടാന്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് നുണ പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിറ്റ് ആര്‍ക്കും മുടങ്ങില്ല. വേണമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെഷ്യല്‍ അരി കൊടുക്കുന്നത് തെരഞ്ഞെടുപ്പിന്റെ മുമ്പ് തീരുമാനിച്ചതാണ്. പ്രതിപക്ഷത്തെ തന്നെ ദ്രോഹിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ച് പെന്‍ഷന്‍ വിതരണവും മുടക്കുന്നു. ഏപ്രില്‍ മാസത്തെ ശമ്പളത്തിനൊപ്പം മെയ് മാസത്തിലേതും നല്‍കുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവിന്റെ കത്തില്‍ ക്ഷേമപെന്‍ഷന്‍ തടയാന്‍ ആവശ്യപ്പെടുന്നു. ചെന്നിത്തലയാണ് ജനങ്ങളുടെ അന്നം മുടക്കുന്നത്.വിശേഷാവസരങ്ങളില്‍ പെന്‍ഷനും ശമ്പളവും നേരത്തെ നല്‍കാറുണ്ട് ഇത് പ്രതിപക്ഷ നേതാവിന് അറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് കേരളം മാത്രമല്ലല്ലോ സംസ്ഥാനം. മറ്റേതെങ്കിലും സംസ്ഥാനത്ത് കൊടുക്കുന്നതായി നിങ്ങള്‍ക്കറിയുമോ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തങ്ങള്‍ വന്ന ഘട്ടത്തില്‍ എല്‍.ഡി.എഫ് അല്ലായിരുന്നെങ്കില്‍ സംസ്ഥാനം ഒരുപാട് പിറകോട്ട് പോകുമായിരുന്നുവെന്ന് ജനങ്ങള്‍ ചിന്തിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ ഒരുമിച്ചു നിന്നതു കൊണ്ടാണ് എല്ലാ നേട്ടങ്ങളും കൈവരിക്കാന്‍ കഴിഞ്ഞതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ആന്റണി നടത്തിയ പരാമര്‍ശങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു. അധികാരത്തില്‍ ഇനിയും വന്നാല്‍ തലക്കനം കൂടുമെന്ന ആന്റണിയുടെ ഉപദേശത്തിന് നന്ദിപറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."