രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനില്‍
ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഒവനില്‍. സൗത്ത് ഡല്‍ഹിയിയിലെ ചിരാഗ് ദില്ലി ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുഞ്ഞ് ജനിച്ചത് മുതല്‍ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
മാതാപിതാക്കളായ ഗുല്‍ഷാന്‍ കൗഷിക്, ഡിംപിള്‍ കൗഷിക് എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിതാ മാരി ജയ്കര് പറഞ്ഞു. കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു വയസ്സുള്ള മകനുള്ള ദമ്പതികള്‍ക്ക് കഴിഞ്ഞ ജനുവരിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. അന്നു മുതല്‍ യുവതി ഭര്‍ത്താവുമായി തര്‍ക്കത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അയല്‍വാസിയാണ് കുഞ്ഞിന്റെ മരണം പൊലിസിനെ അറിയിച്ചത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ വീട്ടിനകത്ത് കയറി പൂട്ടിയിരിക്കുകയായിരുന്നു. ഭര്‍തൃമാതാവ് അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വാതില്‍ കുത്തി തുറന്നുകയറിയപ്പോള്‍ മകനൊപ്പം അബോധവസ്ഥയില്‍ കിടക്കുന്ന യുവതിയെയാണ് കണ്ടത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മൈക്രോ ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് കുഞ്ഞിന്റെ അചഛന് സ്വന്തം കടയില്‍ ജോലിയിലായിരുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."