പാലക്കാട് ഇറങ്ങിയ പിടി 7 നെ പിടികൂടാനായില്ല; നാല് പഞ്ചായത്തുകളില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സര്‍വീസുകളെ പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
കൂട് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും മയക്കുവെടി വെക്കാന്‍ താമസിക്കുന്നതെന്തു കൊണ്ടെന്നാണെന്നും പ്രധിഷേധക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം.
അതേസമയം, ധോണി സെന്റ് തോമസ് നഗറിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ പിടി സെവണ്‍ കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. കാട്ടാനയെ തളക്കുന്നതിനായി പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ എത്തിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."