HOME
DETAILS
MAL
വർഗീയകലാപം തടയാൻ പൊലിസിൽ പുതിയ സേന വരുന്നു
backup
March 22 2022 | 06:03 AM
തിരുവനന്തപുരം
വർഗീയകലാപങ്ങൾ തടയാൻ സംസ്ഥാന പൊലിസിൽ കലാപവിരുദ്ധ സേന രൂപീകരിക്കും. ഇതുസംബന്ധിച്ച ശുപാർശ സംസ്ഥാന പൊലിസ് മേധാവി അനിൽ കാന്ത് സർക്കാരിന് നൽകി. ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ബറ്റാലിയനുകൾ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഇതിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകും. നിലവിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോൾ ബറ്റാലിയനിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. പക്ഷേ, വർഗീയകലാപങ്ങൾ നേരിടാനുള്ള പരിമിതികൾ ചൂണ്ടിക്കാട്ടിയാണ് പുതിയ സേന രൂപീകരിക്കുന്നത്. കൂടാതെ കേസുകളുടെ എണ്ണം അനുസരിച്ച് പൊലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. പൊലിസ് ആസ്ഥാനത്തെ എ.ഐ.ജിക്ക് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കാൻ ഡി.ജി.പി നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."