പ്രതിമകള്‍ അനാച്ഛാദനം ചെയ്തു
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ പി. കൃഷ്ണപിള്ളയുടെയും കാട്ടായിക്കോണം വി. ശ്രീധറിന്റെയും അര്‍ധകായ പ്രതിമകള്‍ അനാച്ഛാദനം ചെയ്തു. കൃഷ്ണപിള്ള ദിനത്തില്‍ ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനാച്ഛാദനം നിര്‍വഹിച്ചു.
തുടര്‍ന്ന് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാര്‍ അധ്യക്ഷനായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനഹൃദയങ്ങളില്‍ ആഴത്തില്‍ വളര്‍ത്തിയ നേതാവാണ് ഇരുവരുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കൃഷ്ണപിള്ളയുടെയും കാട്ടായിക്കോണത്തിന്റെയും പ്രതിമകള്‍ നിര്‍മിച്ച ശില്‍പ്പി എ. സതീശന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കോടിയേരി ബാലകൃഷ്ണന് നല്കി. അനാച്ഛാദന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കോലിയക്കോട് കൃഷ്ണന് നായര്‍, വി. ശിവന്‍കുട്ടി, പിരപ്പന്‍കോട് മുരളി,എ. സമ്പത്ത് എം.പി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."