HOME
DETAILS
MAL
സായ് ശങ്കറിനെതിരേ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നു ; താമസം ആഡംബര ഹോട്ടലുകളിൽ
backup
March 22 2022 | 06:03 AM
കൊച്ചി
വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ ഫോണിലെ വിവരങ്ങൾ നീക്കംചെയ്തെന്ന ആരോപണമുയർന്ന സൈബർ വിദഗ്ധൻ സായ് ശങ്കറിനെതിരേ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദീലീപുമായി ഇയാൾക്കുള്ള പണമിടപാടുകളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ് ക്രൈം ബ്രാഞ്ച്. വൻ തുക മുടക്കി കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ സായ് ശങ്കർ താമസിച്ചിരുന്നതായി ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. 12,500 രൂപ ദിവസ വാടകയുള്ള മുറികളിലാണ് ഇയാൾ താമസിച്ചിരുന്നത്. മാത്രമല്ല 1700 രൂപയാണ് ഉച്ചയൂണിന് ചെലവഴിച്ചത്. ഇതിൻ്റെ ബില്ലുകൾ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. കഴിഞ്ഞ ദിവസം സായ് ശങ്കറിൻ്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."