വ്യാജരേഖയില്‍ ഇന്‍ഷ്വറന്‍സ് തട്ടിപ്പ്; പൊലിസുകാരും അഭിഭാഷകനും അടക്കം 26 പേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വിദേശത്തുനടന്ന അപകടങ്ങളും തിരുവനന്തപുരത്ത് നടന്നുവെന്ന് എഫ്.ഐ.ആറുണ്ടാക്കി കോടികള്‍ തട്ടാന്‍ ശ്രമം നടത്തിയ കേസില്‍ 26 പേര്‍ പ്രതികള്‍.
അഞ്ച് പൊലിസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പടെയാണ് 26 പ്രതികള്‍. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളിലാണ് 26 പേരെ പ്രതി ചേര്‍ത്തത്. വ്യാജ രേഖകള്‍ ചമച്ച് വാഹന ഇന്‍ഷുറന്‍സ് തട്ടിയെടുത്ത കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്.
വാഹനാപകട ഇന്‍ഷുറന്‍സിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ തട്ടിപ്പാണെന്നാണ് പൊലിസ് പറയുന്നത്.
മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത ഒരു വാഹന അപകട എഫ്‌ഐആര്‍ വ്യാജമായിരുന്നു. അങ്ങനെയൊരു അപകടമേ നടന്നിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അപകടമുണ്ടായതില്‍ വാഹനത്തിന് തകരാറുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടും നല്‍കി. 12 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ നല്‍കിയ കേസ്. പ്രതി ഓട്ടോ ഡ്രൈവറായ സുരേഷ് കുമാറായിരുന്നു. 2018 ആഗസ്റ്റ് 29ന് നടന്നതായി പറയുന്ന സംഭവത്തിന് കേസെടുത്ത് 2019 ജനുവരി ഏഴിനാണ്.
അപകടം നടന്ന് നാലു മാസത്തിനുശേഷം കേസെടുത്തതും വാഹനത്തിന്റെ കേടുപാടുകള്‍ നാലുമാസമായി പരിഹരിക്കാത്തതുമാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ അപകടം തന്നെ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇത്തരത്തിലാണ് പല കേസുകളുടെയും സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."