രോഗവ്യാപന മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും മാസ്‌ക്ക് മാന്‍ഡേറ്റ് ഏര്‍പ്പെടുത്തുമെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍ ഡി.സി: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുവാന്‍ സാധ്യതയുള്ളതായി സി.ഡി.സി ഡയരക്ടര്‍ ഡോ.റോഷ്ലി വലന്‍സ്‌ക്കി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് രാജവ്യാപകമായ മാസ്‌ക്ക് മാന്‍ഡേറ്റ് വീണ്ടും ഏര്‍പ്പെടുത്തുന്നതിനെകുറിച്ച് ബൈഡന്‍ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി മാര്‍ച്ച് 29 തിങ്കളാഴ്ച പ്രസിഡന്റ് ബൈഡന്‍ ഗവര്‍ണ്ണര്‍മാരേയും, മേയര്‍മാരേയും വിളിച്ചു മാസ്‌ക്ക് മാന്‍ഡേറ്റ് വീണ്ടും കൊണ്ടുവരുന്നതിന് നിര്‍ദേശം നല്‍കി.
സിഡിസി ഡയറക്ടര്‍ നല്‍കിയ മുന്നറിയിപ്പിന് മണിക്കൂറുകള്‍ക്കകമാണ് ബൈഡന്‍ ഗവര്‍ണ്ണര്‍മാര്‍ക്കും മേയര്‍മാര്‍ക്കും മാസ്‌ക് ധരിക്കേണ്ടതിനെ കുറിച്ചും വീണ്ടും വ്യക്തമായ നിര്‍ദേശം നല്‍കിയത്.
ഗവണ്‍മെന്റ് പാന്‍ഡമിക്കിനെ നിയന്ത്രിക്കാന്‍ വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടും, രണ്ടാം വര്‍ഷവും വൈറസ് വീണ്ടും സജ്ജീവമാകുന്നുവെന്നാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്.
ഇതില്‍ രാഷ്ട്രീയം കാണരുത്, മാസ്‌ക് മാന്‍ഡേറ്റ് റീഇന്‍ സ്റ്റേറ്റ് ചെയ്യുക എന്ന വീനീത അഭ്യര്‍ത്ഥനയാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. ബൈഡന്‍ പറഞ്ഞു. നമ്മുടെ മാത്രമല്ല നാം ഉള്‍പ്പെടുന്ന സമൂഹത്തിന്റെ സുരക്ഷ കൂടെ നാം കണക്കിലെടുക്കേണ്ടതുണ്ട്. ബൈഡന്‍ ആവര്‍ത്തിച്ചു. ഒമ്പതു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ട് ആഴ്ച നാല്‍പതു ശതമാനം കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിച്ചതായി സി.ഡി.സി. ചൂണ്ടികാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."