HOME
DETAILS

ശിക്ഷണത്തിലെ വൈവിധ്യം അനിവാര്യം: ഡോ: ഇസ്മായീൽ മരിതേരി

  
backup
March 23 2022 | 00:03 AM

ismail-maritheri-233

ജിദ്ദ: അദ്ധ്യാപകരും രക്ഷിതാക്കളും
കുട്ടികളുടെ ശിക്ഷണത്തിൽ സ്വീകരിച്ചു വരുന്ന പാരമ്പര്യമായ ആജ്ഞാ രീതികളിൽ നിന്ന് ഭിന്നമായി അവർക്ക് മടുപ്പുളവാക്കാത്തതും താൽപ്പര്യം ജനിപ്പിക്കുന്ന തുമായ വ്യത്യസ്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അവർക്ക് ഉണർവും ഉത്സാഹവും
ഉണ്ടാകുമെന്ന് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ: ഇസ്മയിൽ മരിതേരി അഭിപ്രായപ്പെട്ടു. ജിദ്ദ
ഇന്ത്യൻ ഇസ്‌ലാഹി സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ മദ്രസ വിദ്യാർത്ഥികൾക്കായി നടത്തിയ 'ഫെയ്സ് ടു ഫെയ്സ് എഫക്റ്റീവ് പാരന്റിംഗ്' സെഷനിൽ രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ കാരണം രണ്ടു വർഷമായി
തുടർന്നുവരുന്ന ഓൺലൈൻ പഠനം ഓഫ് ലൈനിലേക്ക് മാറുന്നത് കുട്ടികളിലുണ്ടാകുന്ന
മാറ്റങ്ങളെ ഉൾക്കൊള്ളുകയെന്നത്
അദ്ധ്യാപകർക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഏറെ ശ്രമകരമായ കാര്യമാണ്. കുട്ടികൾ വിദ്യാലയങ്ങളിൽ നിന്ന് നേടുന്നത് ജ്ഞാനങ്ങൾ മാത്രമല്ല, കർമ്മങ്ങൾ കൂടിയാണ്. അദ്ധ്യാപകരിൽ കാണുന്ന ഓരോ ചലനങ്ങളും അവർ ഒപ്പിയെടുക്കുകയും അതിലെ ശരിതെറ്റുകൾ വേർതിരിക്കാതെ
സ്വഭാവരൂപീകരണത്തിന് കാരണമായിത്തീരുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

വീടകങ്ങളിൽ രക്ഷിതാക്കളും
ഇത് ശ്രദ്ധിക്കേണ്ടതാണ്. കുടുംബ ജീവിതത്തിൽ സ്വാഭാവികമായും ഉണ്ടാകുന്ന തർക്ക വിതർക്കങ്ങൾ കുട്ടികളുടെ മനഃസംഘർഷങ്ങളെ വർ ദ്ധിപ്പിക്കുമെന്നതിനാൽ അവരുടെ സാന്നിധ്യത്തിലെങ്കിലും അവയൊക്കെ മറച്ചുവെക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.

മകളെ നല്ല രൂപത്തിൽ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ളതല്ലെന്ന ചില പഠനങ്ങൾ തങ്ങളുടെ സമയവും സമ്പത്തും മക്കൾക്ക് വേണ്ടി നീക്കി വെക്കുന്ന രക്ഷിതാക്കൾ ഗൗരവമായി മനസ്സിരുത്തേണ്ടതുണ്ട്. സമ്പത്തും സാന്താനവും ദൈവാനുഗ്രഹമെന്നപ്പോലെ പരീക്ഷണവും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും അമീൻ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago