ഓപ്പറേഷന് ഓവര്‍ലോഡ്: 240 വാഹനങ്ങള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: ഓപ്പറേഷന് ഓവര്‍ലോഡ് എന്ന പേരില്‍ അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ പിടിക്കാനായി വിജിലന്‍സ് പരിശോധന ശക്തമാക്കി. നിയമലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ വ്യാപക നടപടിയെടുക്കുകയാണ് വിജിലന്‍സ് സംഘം. അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങള്‍ക്കെതിരെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നടപടിയെടുത്തു.
ജി.എസ്.ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. 70 ലക്ഷത്തോളം രൂപയാണ് പിഴയായി നിയമലംഘകരില്‍ നിന്ന് ഈടാക്കിയത്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകള്‍, ലോറികള്‍, ടിപ്പറുകള്‍ എന്നിവയില്‍ വ്യാപക പരിശോധന നടത്താന്‍ ഉദ്ദേശിച്ചാണ് വിജിലന്‍സ് പുതിയ ദൗത്യവുമായെത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളാണ് ദിവസേന സംസ്ഥാനത്തേക്ക് എത്തുന്നത്. ഇവയില്‍ ഭൂരിഭാഗവും ക്വാറി ഉത്പന്നങ്ങള്‍ കയറ്റി എത്തുന്നവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."