HOME
DETAILS
MAL
രാജ്യത്ത് സി.എ.എ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
backup
April 01 2021 | 15:04 PM
കോഴിക്കോട്: രാജ്യത്ത് സി.എ.എ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി നേരിടുമെന്നും അസമിലെ ജനങ്ങള്‍ക്കും ഇതേ ഉറപ്പ് താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യായ്പദ്ധതി നടപ്പായാല്‍ കേരളത്തില്‍ ഒരു പാവപ്പെട്ടവന് പോലും ഉണ്ടാകില്ല. പദ്ധതിയിലൂടെ മാസം 6000 രൂപ നല്‍കും. ഈ പദ്ധതി കേരളത്തിന്റെ സമ്പദ്രംഗത്തെ മാറ്റി മറിക്കും. കര്‍ഷകരുടെ ക്ഷേമത്തിന് യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."