HOME
DETAILS

ഇശ്‌റത്ത് ജഹാന്‍ കേസില്‍ നീതി ലഭിച്ചില്ലെന്ന് മാതാവ്: ഗുജറാത്തില്‍ ഇപ്പോഴും അവരുടെ നിയമവും അവരുടെ വിധിയും; കേസില്‍ നിന്നു പിന്നോട്ടില്ലെന്നും ശമീമ കൗസര്‍

  
backup
April 01 2021 | 17:04 PM

the-ishrat-jahan-encounter-case-explained-commented-issue-0123

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാനെ ഗുജറാത്ത് പൊലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയെല്ലാം കുറ്റവിമുക്തരാക്കിയതിന് പിന്നാലെ പ്രതികരണവുമായി അവരുടെ മാതാവ് ശമീമ കൗസര്‍. ഇത് ഉറപ്പിച്ചതാണെന്നും കേസിന്റെ തുടക്കം മുതലേ ഏകപക്ഷീയമായാണ് വിചാരണാ നടപടികള്‍ നടന്നുവന്നതെന്നും ശമീമ പറഞ്ഞു.
സംഭവത്തില്‍ ഐ.പി.എസുകാരനായ ജി.എല്‍ സിംഗാള്‍, വിരമിച്ച ഉദ്യോഗസ്ഥരായ തരുണ്‍ ബാരറ്റ്, അനുജ ചൗധരി എന്നിവരെ കുറ്റമുക്തരാക്കി ബുധനാഴ്ച അഹമ്മദാബാദിലെ സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ശമീമയുടെ പ്രതികരണം. കേസ് അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേകസമിതി സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍, കേസിന്റെ വിചാരണ തുടങ്ങിയതോടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. ഞങ്ങളാകെ തളര്‍ന്നു. നീതി ലഭിച്ചില്ല. കൊലപാതകികള്‍ സ്വതന്ത്രരാവുകയും ചെയ്തു. ഇതില്‍ പുതുമയൊന്നുമില്ല. എല്ലാം അവരുടെ ആളുകളാണ്. അവരുടെ നിയമം, അവരുടെ വിധി. പിന്നെ നമ്മള്‍ വേറെ എന്ത് പ്രതീക്ഷിക്കാനാണ് ? -ശമീമ ചോദിക്കുന്നു. കേസിനായി യാത്രചെയ്ത് ആകെ തളര്‍ന്നു. ഞങ്ങള്‍ക്ക് സ്വതന്ത്ര വിചാരണ ലഭിച്ചില്ല. പിന്നെ മുംബൈയില്‍ നിന്ന് ഇടയ്ക്കിടെയുള്ള അഹമ്മദാബാദ് യാത്രകൊണ്ട് എന്ത് ഉപകാരം?.
എങ്കിലും കേസ് വിട്ടുകൊടുക്കില്ല. അഭിഭാഷകരുമായി സംസാരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കും- ശമീമ പറഞ്ഞു. മുംബൈയിലെ മുസ്‌ലിംഭൂരിപക്ഷ പ്രദേശമായ റാശിദ് കോംപൗണ്ടിലാണ് ഇശ്‌റത്തിന്റെ വീട്. നഗരത്തിലെ സ്വകാര്യകോളജില്‍ പഠിക്കുകയും ഒഴിവുസമയങ്ങളില്‍ ട്യൂഷന്‍ എടുത്ത് പണം കണ്ടെത്തുകയും ചെയ്യുന്നതിനിടെയാണ് 2004 ജൂണില്‍ അവരെ മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ളയുള്‍പ്പെടെയുള്ള നാലുപേര്‍ക്കൊപ്പം ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്.
സംഭവം നടന്നു 17 വര്‍ഷം പിന്നിടുമ്പോള്‍ ഇശ്‌റത്തിന്റെ അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ഇന്ന് അവരൊരു ഓര്‍മ മാത്രമാണ്. ഞങ്ങളാരും ഇപ്പോള്‍ അവരെക്കുറിച്ച് സംസാരിക്കാറില്ല.
ഒരേസ്ഥലത്താണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത് എങ്കിലും ഇവിടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നേ ഇക്കാര്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയൂ- അയല്‍വാസികളിലൊരാള്‍ പറഞ്ഞു. ഇശ്‌റത്ത് വളരെ മിടുക്കിയായ വിദ്യാര്‍ഥിനിയാണെന്നാണ് അധ്യാപകരെല്ലാം അഭിപ്രായപ്പെട്ടത്- മറ്റൊരു അയല്‍വാസി അബ്ദുല്‍ അഹദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago