സ്വര്‍ണക്കടത്ത് കേസ് അവസാനിപ്പിക്കാന്‍ കാരണക്കാരായവര്‍ സില്‍വര്‍ലൈനിലും ഇടപെട്ടു: വി.ഡി സതീശന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അവസാനിപ്പിക്കാന്‍ കാരണക്കാരായവര്‍ സില്‍വര്‍ലൈനിലും ഇടപെടുന്നുവെന്ന് പ്രതിപത്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതിക്കായി കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാരാണ് ഇവിടെയും ഇടപെട്ടത്. ഇന്ന് ഡല്‍ഹിയില്‍ പൊലിസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് പിന്നില്‍ ഈ ഇടനിലക്കാരുണ്ടോ എന്ന് അന്വേഷിക്കണമെന്നും സതീശന്‍ പറഞ്ഞു.
ഇന്ന് പ്രധാനമന്ത്രിയെ കണ്ട ശേഷം പുതുതായി ഒന്നും പറയാന്‍ മുഖ്യമന്ത്രിക്കില്ല. പറഞ്ഞ അതേകാര്യം ആവര്‍ത്തിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും പണം നല്‍കില്ലെന്നറിഞ്ഞിട്ടും മുന്‍പ് തയാറാക്കിയ അതേ കടലാസ് വീണ്ടും പത്രസമ്മേളനത്തില്‍ വായിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."