അമേരിക്കയില്‍ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന 72കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യ ചെയ്തതെന്ന് പൊലിസ്
ലോസ് ആഞ്ചലസ്: അമേരിക്കയില്‍ ചുരുങ്ങിയത് പത്തു പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയത് 72കാരനെന്ന് നിഗമനം. ഹൂ കന്‍ ട്രാന്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് സംശയിക്കുന്നത്. സമീപത്ത് ഒരു വാനില്‍ മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാള്‍ സ്വയം വെടിവെക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ലെന്നും പൊലിസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
ലോസ് ആഞ്ചലസിന് സമീപമുള്ള മോണ്ടെറേ പാര്‍ക്കിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിന് പുറമെ ഒന്‍പതു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ മോണ്ടെറെ പാര്‍ക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരണനിരക്ക് ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍.
പതിനായിരക്കണക്കിന് പേരാണ് മോണ്ടെറേ പാര്‍ക്കില്‍ പുതുവത്സരാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്.
ചൈനയിലും പൂര്‍വേഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ചാന്ദ്ര പുതുവര്‍ഷം ആഘോഷിക്കുന്നുണ്ട്. പുതിയ ജീവിതം തുടങ്ങാനുള്ള മതാചാരമായും ചാന്ദ്ര പുതുവര്‍ഷം ആഘോഷിക്കാറുണ്ട്.
ദുഃഖസൂചകമായി അമേരിക്തയില്‍ പൊതുസ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റെ ജോ ബൈഡന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 647 സംഭവങ്ങളാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022ല്‍ മാത്രം ഇവിടെ 44,000 ആളുകള്‍ വെടിവെപ്പുകളില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലേറെ ആത്മഹത്യകളാണ്. മെയില്‍ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."