HOME
DETAILS
MAL
മറുകര പിടിക്കാന്‍ അപകടയാത്ര
backup
August 19 2016 | 19:08 PM
ശ്രീകണ്ഠപുരം: മഴയൊന്നുകനത്തു പെയ്താല്‍ പാവന്നൂര്‍- പെരുവളത്തു പറമ്പ് റോഡ് കുളമാകും. ഇതുവഴി പോകുന്ന ബസുകളും മറ്റുവാഹനങ്ങളും ഈ വെള്ളക്കെട്ടിലൂടെ വേണം മറുകര പിടിക്കാന്‍.
ദേശമിത്രം എ.യു.പി സ്‌കൂളിനു തൊട്ടടുത്ത് വെള്ളക്കെട്ട് കാരണം റോഡു പോലും കാണാന്‍ കഴിയാത്ത അവസ്ഥയാണ്.
ഏറെ താഴ്ന്ന ഭാഗമായതിനാല്‍ ഇവിടെ വെള്ളക്കെട്ട് മഴക്കാലത്ത് സ്ഥിരമായുണ്ടാകാറുണ്ട്.
ഈ പ്രശ്‌നത്തിനു പരിഹാരമായി ഒരു കള്‍വര്‍ട്ട് സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ സ്ഥിരം ആവശ്യങ്ങളിലൊന്നാണ്. കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ ഇരുചക്രവാഹന യാത്രികര്‍ തെന്നിവീഴുന്നത് ഇവിടെ നിത്യസംഭവമാണ്.
ഭാഗ്യം കൊണ്ടാണ് പലരും വലിയ പരുക്കില്ലാതെ രക്ഷപ്പെടുന്നത്. സ്‌കൂള്‍വാഹനങ്ങള്‍ കടന്നു പോകുന്നതും ഇതുവഴി തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."