രണ്ടാം ഭാഗം ഇന്ന് ഇറങ്ങും; ബി.ബി.സി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും
തിരുവനന്തപുരം: 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വിശദമാക്കുന്ന ബി.ബി.സിയുടെ ഡോക്യമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.യും എസ്.ഐ.ഐയും. ഫേസ്ബുക്ക് കുറിപ്പിലൂടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ഇക്കാര്യം അറിയിച്ചത്. ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാറും ഇന്നലെ പറഞ്ഞിരുന്നു.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്നതാണ് 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി. കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ഡോക്യുമെന്ററിയിൽ വ്യക്തമായി പറയുന്നുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞദിവസം കേന്ദ്രസർക്കാർ നിർദേശം നൽകിയ സാഹചര്യത്തിലാണ് ഇടതുസംഘടനകൾ അത് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്.
കാലടി സംസ്കൃത സർവലകലാശാലയിലും ഡോക്ടുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചിട്ടുണ്ട്.
'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിൽ അതിന്റെ രണ്ടാംഭാഗം ബി.ബി.സി ഇന്ന് സംപ്രേഷണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."