HOME
DETAILS

സ്വത്വരാഷ്ട്രീയത്തിലൂടെ അഭിമാനകരമായ അസ്തിത്വം

  
backup
March 25 2022 | 20:03 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

ബഹുസ്വരതയുടെ വിളനിലമാണ് ഭാരതം. വിവിധ മതങ്ങൾ, ഭാഷകൾ, വേഷങ്ങൾ ആഹാരരീതികൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയിൽ ഇന്ത്യയെ പോലെ വ്യതിരിക്തത പുലർത്തുന്ന മറ്റൊരു രാഷ്ട്രവും ലോകത്തിലില്ല. എല്ലാ വിഭാഗത്തിനും സ്വീകാര്യമായ ഒരു മതേതര ജനാധിപത്യ ഭരണസംവിധാനമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നമ്മുടെ ഭരണഘടനക്ക് അനുസൃതമായിട്ടാണ് ഇന്ത്യയിൽ ഭരണസംവിധാനങ്ങൾ ചലിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയുടെ 25 മുതൽ 30 വരെയുള്ള ഖണ്ഡങ്ങൾ പ്രത്യേകമായ അവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. ഒരു തരത്തിലും രാജ്യത്തെ പൗരൻമാർ വിവേചനം നേരിടാൻ പാടില്ല എന്നതാണ് ഭരണഘടനാശിൽപികൾ അവകാശ സംരക്ഷണത്തിലൂടെ വിഭാവനം ചെയ്തത്. എന്നാൽ, ഭരണഘടനയിൽ ആലേഖനം ചെയ്തതുകൊണ്ടു മാത്രം അത് ലഭ്യമാവില്ല.അതിന് പാർലമെന്ററി ജനാധിപത്യത്തിലുള്ള ഇടപെടൽ അനിവാര്യമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നിയമനിർമാണസഭകളിൽ ഉന്നയിക്കാനും നേടിയെടുക്കാനും രാഷ്ട്രീയമായ സംഘാടനം തന്നെയാണ് ഉണ്ടാവേണ്ടതെന്ന തിരിച്ചറിവിൽ നിന്നാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം പിറവി കൊണ്ടത്.


മുസ്‌ലിം ലീഗ് പ്രസ്ഥാനം മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾക്കായി ശബ്ദിക്കുമ്പോഴും ഇതര മതവിശ്വാസികളുമായി സൗഹാർദപരമായ സഹവർത്തിത്വത്തിന് വേണ്ടി നിലകൊള്ളുന്നു. 'സ്വന്തം സമുദായത്തിന്റെ ഒരു അണുമണി തൂക്കം അവകാശങ്ങൾ ഞങ്ങൾ വിട്ടു തരില്ല, മറ്റൊരു സമുദായത്തിന്റെ മുടിനാരിഴ അവകാശങ്ങൾ കവരുകയുമില്ല'- മുസ്‌ലിം ലീഗ് പ്രസ്ഥാനം എന്താണെന്ന ചോദ്യത്തിനുള്ള സംക്ഷിപ്തമായ ഉത്തരമാണ് മുൻ മുഖ്യമന്ത്രി കൂടിയായ സി.എച്ചിന്റെ വാക്കുകളിൽ അടങ്ങിയിട്ടുള്ളത്. ഈ ആശയത്തിലൂന്നിയാണ് കഴിഞ്ഞ 74 വർഷമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നത്.


മതം, ജാതി, വർണം എന്നിങ്ങനെ വ്യത്യസ്ത കാരണങ്ങളാൽ സമ്പന്ന വർഗങ്ങളും ഭരണകൂടങ്ങളും അരികുവൽക്കരിക്കപ്പെട്ട ഒരു മനുഷ്യസമൂഹങ്ങൾ നമ്മുടെ രാജ്യത്ത് ഇപ്പോഴും ജീവിക്കുന്നുണ്ട്. ആ കൂട്ടത്തിൽ മുസ്‌ലിം സമുദായവും ഉൾപ്പെടുന്നുണ്ട്. അതു മൂലം പരസ്പരം സ്‌നേഹം പങ്കുവയ്ക്കുന്ന ഇടങ്ങളും മുഖ്യധാരയിൽ ലയിച്ചുചേരാനുള്ള അവസരങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ മുസ്‌ലിംകളും ദലിത് ന്യൂനപക്ഷങ്ങളും ഭരണകൂടത്തിന്റെയും ഭൂരിപക്ഷ വർഗീയതയുടെയും ഇരകളാണ്. അതിനു കാരണം അവർ സംഘടിതരല്ല എന്നതാണ്. എന്നാൽ കേരളത്തിലെ മുസ്‌ലിം സമുദായം അതിൽനിന്ന് വിഭിന്നരാണ്. അവർ നാടിന്റെ മുഖ്യധാരയിൽ നിലയുറപ്പിച്ചവരാണ്. അതിന് അവരെ സജ്ജരാക്കിയത് രാഷ്ട്രീയമായ ഐക്യപ്പെടലാണ്.
ഇന്ത്യയിലെ ഓരോ പൗരനും അന്തസോടെ ജീവിക്കാനുള്ള അവസരങ്ങൾ രാജ്യം ഭരിക്കുന്നവർ നിഷേധിക്കുകയാണ്. യു.എ.പി.എ ചുമത്തിയും വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിട്ടും പൗരത്വ കേസുകൾ പിൻവലിക്കുന്നതിൽ അമാന്തം കാട്ടിയും സ്റ്റുഡൻ്റ് പൊലിസ് കേഡറ്റിൽ ശിരോവസ്ത്ര വിലക്ക് പ്രഖ്യാപിച്ചും കേരളം ഭരിക്കുന്നവരും ന്യൂനപക്ഷ അവകാശ ധ്വംസകരായി മാറുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കുന്ന ഭരണകൂട നീക്കങ്ങളിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്.


കലുഷിതമായ ഈ അന്തരീക്ഷത്തെ മുതലെടുത്തുകൊണ്ട് യുവാക്കൾക്കിടയിൽ വർഗീയത കുത്തിവയ്ക്കാൻ ഒരു വശത്ത് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. യുവാക്കളുടെ അതിവൈകാരികതയെ ചൂഷണം ചെയ്ത് അവരെ റാഞ്ചിയെടുക്കാനുള്ള അത്തരക്കാരുടെ നീരാളി കൈകളിൽ നിന്ന് യുവത്വത്തെ തടഞ്ഞുനിർത്താനുള്ള ബാധ്യത യൂത്ത് ലീഗ് ഏറ്റെടുക്കുകയും ഇത്തരം സംഘടനകളുമായുള്ള ആശയ പോരാട്ടം തുടരുകയുമാണ്.


വർഗീയതക്കെതിരായുള്ള മറുമരുന്ന് ഒരിക്കലും പ്രതിവർഗിയതയല്ല. ജനാധിപത്യത്തിലൂടെയുള്ള പ്രതിരോധമാണ് അഭികാമ്യം. ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാകുന്ന അപക്വമായ ഏതൊരു നീക്കവും വർഗീയ ചേരിക്ക് ഗുണം ചെയ്യും. നമ്മോടൊപ്പം കൈകോർത്ത് ഫാസിസത്തിനെതിരായി പോരാട്ടം നടത്തുന്നതിന് അത്തരം നീക്കങ്ങൾ നിരാശപ്പെടുത്തും. ഈ സന്ദേശങ്ങൾ യുവജനങ്ങൾക്കിടയിൽ മുസ്‌ലിം യൂത്ത് ലീഗ് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബഹുമത സമൂഹത്തിൽ പരസ്പര സഹവർത്തിത്വത്തോടെ ജീവിക്കുന്നവരായി മാറാൻ യുവാക്കൾക്ക് കഴിയണം. സ്വന്തം മതവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസം സംരക്ഷിക്കുവാനുള്ള മാനസിക സന്നദ്ധതയിലേക്ക് യുവജനങ്ങൾ വളരണം. മദ്യം, മയക്കുമരുന്ന്, അഴിമതി തുടങ്ങിയ തിന്മകളെ നാടുനീക്കുന്ന പോരാട്ടത്തിലും ശ്രദ്ധ ചെലുത്തണം. രാഷ്ട്രത്തിനും സമുദായത്തിനും ഗുണകരമായി മാറും വിധം മാതൃക യുവാക്കളെ സൃഷ്ടിച്ചെടുക്കാനുള്ള യജ്ഞമാണ് യൂത്ത് ലീഗ് നിർവഹിക്കുന്നത്.


പുതിയ കാലഘട്ടത്തിൽ യുവജനങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് ബഹുമുഖ ലക്ഷ്യത്തോടെയാണ് 'സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക്' എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ന് (മാർച്ച് 26) ആലപ്പുഴയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിലാണ് സമ്മേളനം നടത്തുന്നത്. കേരളത്തിലെ തെക്കൻ ജില്ലകളിൽ യുവജനങ്ങളുടെ നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ യൂനിറ്റ് സംഗമങ്ങൾക്ക് ശേഷമാണ് ഈ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.നമ്മുടെ യുവാക്കൾ മുസ്‌ലിം ലീഗ് ആശയത്തിന്റെ പ്രചാരകരായി മുന്നോട്ടുവരാനുള്ള പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ട്. ഭാവി തലമുറക്ക് ദിശാബോധം നൽകാനും സാമൂഹ്യ സൗഹാർദത്തിന്റെ അന്തരീക്ഷത്തെ കൂടുതൽ സമൃദ്ധമാക്കാനുമുള്ള കർമപദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് സമ്മേളനം വേദിയാവും.

(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago