കുതിച്ചുയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിലേക്ക്; പവന് 42,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 42,000 കടന്നു കുതിക്കുന്നു. 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 42,160 രൂപ. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. റെക്കോര്‍ഡ് നിരക്കാണിത്. 2020 ആഗസ്റ്റിലാണ് ഇതിനു മുന്‍പ് സ്വര്‍ണ വില പവന് 42,000ത്തില്‍ എത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,250 രൂപയായിരുന്നു വില.
ഇന്നലെ പവന് വില 80 രൂപ ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.
ജനുവരി 20 മുതല്‍ തുടര്‍ച്ചയായ നാലു ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 41,880 ആയിരുന്നു പവന് വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,360 രൂപ രേഖപ്പെടുത്തി.
50 വര്‍ഷത്തെ സ്വര്‍ണ വില പരിശോധിക്കുകയാണെങ്കില്‍ ലോകത്ത് മറ്റൊരു വസ്തുവിനുമില്ലാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 1934 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 81.63ലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."