HOME
DETAILS

ഇറ്റലി ലോകകപ്പിനില്ല; പോർച്ചുഗൽ പടിവാതിൽക്കൽ

  
backup
March 26 2022 | 05:03 AM

%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8b


റോം
തുടർച്ചയായ രണ്ടാം തവണയും ഇറ്റലിയില്ലാത്ത ഫുട്‌ബോൾ ലോകകപ്പ്. ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചത്.


സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ അലക്‌സാണ്ടർ താജ്‌കോവ്‌സ്‌കിയാണ് നോർത്ത് മാസിഡോണിയയുടെ വിജയഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇറ്റലി പരാജയപ്പെട്ടത്. പ്ലേഓഫ് ഫൈനൽസിൽ കരുത്തരായ പോർച്ചുഗലാണ് നോർത്ത് മാസിഡോണിയയുടെ എതിരാളികൾ. ആദ്യ പ്ലേഓഫിൽ തുർക്കിയെ വീഴ്ത്തിയാണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം അകലെയെത്തിയത്.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ വീഴ്ത്തിയത്. ഒട്ടാവിയോ (15), ഡീഗോ ജോട്ട (42), മാത്യൂസ് നൂനസ് (90 4) എന്നിവരാണ് പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. തുർക്കിയുടെ ആശ്വാസ ഗോൾ 65-ാം മിനുട്ടിൽ ബുറാക് യിൽമാസ് നേടി. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിനും ഇറ്റലിക്കു യോഗ്യത നേടാനായിരുന്നില്ല. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വർഷം നടന്ന യൂറോ കപ്പിൽ ഇറ്റലി ജേതാക്കളായിരുന്നു.
ഇതോടെ യൂറോപ്യൻ ചാംപ്യൻമാരില്ലാതെയാകും ഇത്തവണ ഖത്തർ ലോകകപ്പിൽ പന്തുരുളുക. മറ്റു പ്ലേ ഓഫ് പോരാട്ടങ്ങളിൽ വിജയം നേടിയ സ്വീഡനും വെയ്ൽസും ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം അരികിലെത്തി. ആദ്യ പ്ലേഓഫ് സെമിയിൽ കരുത്തരായ ഓസ്ട്രിയയെ വീഴ്ത്തിയാണ് വെയ്ൽസ് ആദ്യ റൗണ്ട് വിജയകരമായി പിന്നിട്ടത്. ക്യാപ്റ്റൻ ഗരത് ബെയ്ൽ ഇരട്ടഗോളുമായി മിന്നിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വെയ്ൽസ് ഓസ്ട്രിയയെ വീഴ്ത്തിയത്. 25, 51 മിനുട്ടുകളിലായിരുന്നു ബെയ്‌ലിന്റെ ഗോളുകൾ.


ഓസ്ട്രിയയുടെ ആശ്വാസഗോൾ 64-ാം മിനുട്ടിൽ മാർസൽ സാബിറ്റ്‌സർ നേടി. യുക്രെയ്ൻ - സ്‌കോട്‌ലൻഡ് പ്ലേഓഫ് സെമി വിജയികളുമായാണ് ലോകകപ്പ് യോഗ്യതയ്ക്കായി വെയ്ൽസ് അവസാന റൗണ്ടിൽ മത്സരിക്കു. യുക്രെയ്ൻ - സ്‌കോട്‌ലൻഡ് പ്ലേഓഫ് സെമി തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ലാറ്റിനമേരിക്കയിൽനിന്ന് ഉറുഗ്വായും ഇക്വഡോറും ഖത്തർ ലോകകപ്പിന് യോഗ്യത നേടി. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ പാരഗ്വായോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റെങ്കിലും, ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചാണ് ഇക്വഡോർ ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തത്. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് യുറഗ്വായും ലോകകപ്പിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിൽ ഓരോ മത്സരങ്ങൾ മാത്രം ശേഷിക്കെ യുറഗ്വായ്ക്കും ഇക്വഡോറിനും 25 പോയിന്റ് വീതമുണ്ട്.
അഞ്ചാം സ്ഥാനത്തുള്ള പെറുവിന് 21 പോയിന്റായതിനാൽ, ഇനി ഇവരെ മറികടക്കാനാകില്ല. ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീലും അർജന്റീനയും നേരത്തേതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു.ഏഷ്യൻ ടീമുകളിലൊന്നിനെതിരെ പ്ലേഓഫ് കളിച്ച ലോകകപ്പ് യോഗ്യത നേടാൻ അവസരം നൽകുന്ന അഞ്ചാം സ്ഥാനത്തിനായി പെറുവും കൊളംബിയയുമാണ് മത്സരിക്കുന്നത്. അവസാന മത്സരത്തിൽ പാരഗ്വായെ തോൽപ്പിച്ചാൽ പെറുവിന് പ്ലേഓഫ് കളിക്കാം. പെറു തോൽക്കുന്നപക്ഷം ബൊളീവിയയെ വീഴ്ത്തിയാൽ കൊളംബിയയ്ക്ക് പ്ലേഓഫ് യോഗ്യത നേടാം. ഇരു ടീമുകളും തോറ്റാൽ 19 പോയിന്റുള്ള ചിലിയ്ക്കും പ്ലേഓഫ് സാധ്യതയുണ്ട്.
സ്വന്തം നാട്ടിൽ നടന്ന തുടർച്ചയായ എട്ടാം യോഗ്യതാ മത്സരത്തിലും തകർപ്പൻ വിജയം നേടി ബ്രസീൽ കരുത്തുകാട്ടി. ചിലിയെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ബ്രസീൽ വീഴ്ത്തിയത്. നെയ്മാർ (44) വിനീസ്യൂസ് ജൂനിയർ (45 1), ഫിലിപ്പെ കൂടീഞ്ഞോ (72), റിച്ചാർലിസൻ (90 1) എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago