HOME
DETAILS

എന്തുകൊണ്ട് ആത്മവിശ്വാസം?

  
backup
April 05 2021 | 03:04 AM

654635415381-2021

 


കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ജനാധിപത്യത്തെ ചൈതന്യവത്താക്കി നിലനിര്‍ത്തുന്നതില്‍ തെരഞ്ഞെടുപ്പുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഭരണത്തിന്റെ സിരകളെ അത് പുതുരക്തം പടര്‍ത്തി ഊര്‍ജസ്വലമാക്കും. നാടിന്റെ ഭാവിഭാഗധേയം അത് നിര്‍ണയിക്കും. ജനതയുടെ ഇനിയുള്ള ജീവിതം എങ്ങനെയാവണം, നാട് ഇനി ചലിക്കേണ്ടത് ഏതു ദിശയിലാവണം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ വിധിതീര്‍പ്പുണ്ടാവുന്നതു തെരഞ്ഞെടുപ്പിലാണ്. അതുകൊണ്ടുതന്നെ അങ്ങേയറ്റത്തെ ഉത്തരവാദിത്വബോധത്തോടെ സമീപിക്കേണ്ട ഒന്നാണ് തെരഞ്ഞെടുപ്പ്. അനവധാനതമൂലമുള്ള ഒരു കൈത്തെറ്റുണ്ടായാല്‍ മതി, നേടിയതൊക്കെ നഷ്ടപ്പെട്ടുപോവാം; നേടേണ്ടതൊക്കെ എന്നേക്കുമായി അകന്നുപോവാം. പിന്നീട് തിരുത്താനാവുന്നതല്ല അത്തരം കൈയബദ്ധങ്ങള്‍. അക്കാര്യത്തില്‍ അങ്ങേയറ്റത്തെ കണിശത പുലര്‍ത്തുന്ന ഉന്നത ജനാധിപത്യബോധത്തിന്റെ ഉടമകളാണ് പ്രബുദ്ധരായ കേരളീയര്‍. സമ്മതിദാനാവകാശത്തിന്റെ വിനിയോഗം തങ്ങളുടെ ജീവിതത്തെത്തന്നെയാണ് വഴിതിരിച്ചുവിടുക എന്നത് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ, എങ്ങനെ സമ്മതിദാനാവകാശം വിനിയോഗിക്കണം എന്നതു സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. പുറത്തുനിന്നുള്ള പ്രലോഭനങ്ങള്‍ക്കോ പ്രകോപനങ്ങള്‍ക്കോ തെറ്റിദ്ധരിപ്പിക്കലുകള്‍ക്കോ വഴിപ്പെടാത്ത ഇവിടുത്തെ ജനതയുടെ സമുന്നതമായ ജനാധിപത്യ പ്രബുദ്ധതയില്‍ അചഞ്ചലമായ വിശ്വാസമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്. ആ പ്രബുദ്ധതയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുതന്നെ പ്രസക്തമായ ചില കാര്യങ്ങള്‍ ജനതയുടെ ശ്രദ്ധയിലേക്കു കൊണ്ടുവരികയാണ്.


അഞ്ചുവര്‍ഷത്തെ ജീവിതഘട്ടം കൊണ്ട് കേരളജനത അനുഭവിച്ചറിഞ്ഞതാണ്. ഓരോ കാര്യവും സ്വന്തം ജീവിതാനുഭവത്തിന്റെ ഉരകല്ലില്‍ ഉരച്ചാല്‍ ഏതു പൗരനും അവ സത്യമാണെന്ന് തിരിച്ചറിയാന്‍ കഴിയും. സത്യത്തിലും ആത്മാര്‍ഥതയിലും പരസ്പരവിശ്വാസത്തിലും ഊന്നിയ ഒരു ആത്മബന്ധം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും ഇവിടുത്തെ ജനതയ്ക്കുമിടയിലുണ്ടുതാനും.


വര്‍ഗീയ കലാപങ്ങളില്ലാത്ത അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ശാന്തിയിലും സമാധാനത്തിലും ജനത കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ലോകം തന്നെ ഉറ്റുനോക്കുന്ന മാതൃകയാണ്. വികസനത്തിന്റെ പുതുയുഗപ്പുലരിയിലേക്ക് തുടര്‍ച്ചയായി വന്ന എല്ലാ പ്രതികൂല ഘടകങ്ങളെയും മറികടന്ന് കേരളം മുന്നേറിയ ഘട്ടം. അക്കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ നാം ഒരു വിസ്മയമായി മാറി. എന്തെല്ലാം വൈഷമ്യങ്ങളെയായിരുന്നു നമുക്ക് നേരിടേണ്ടിയിരുന്നത്. നമ്മുടെ തീരത്തെ അഗാധദുഃഖത്തിലാഴ്ത്തിയ ഓഖി, ഒരു നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ പ്രളയം, തുടര്‍ച്ചയായി വന്ന അഭൂതപൂര്‍വമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, നിപാ പോലുള്ള പകര്‍ച്ചവ്യാധികള്‍, ഏറ്റവുമൊടുവില്‍ ഇപ്പോഴും നാം പൊരുതിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരി. ഒരു ജനസമൂഹത്തെ മരവിപ്പിലേക്കും തകര്‍ച്ചയിലേക്കും എത്തിക്കാന്‍ ഇതെല്ലാം വേണമെന്നില്ല. ഇതില്‍ ഒന്നുതന്നെ ധാരാളമാണ്. എന്നാല്‍, ആപത്തുകള്‍ ഒന്നിനുപുറകെ ഒന്നായി വന്നിട്ടും നമ്മള്‍ ഒറ്റക്കെട്ടായി നിന്നു പൊരുതി അതിജീവിച്ചു. കേരളത്തെ തകര്‍ത്തുതരിപ്പണമാക്കുന്നതായിരുന്നു പ്രളയം. തകര്‍ന്നടിഞ്ഞയിടങ്ങളില്‍ നിന്ന്, ഇനി ഒരു ദുരന്തത്തിനും തകര്‍ക്കാനാവാത്ത വിധത്തില്‍ നാം കേരളത്തെ പുനര്‍നിര്‍മിച്ചു.


മുന്‍പ് കണ്ടിട്ടുള്ള വിധത്തിലായിരുന്നില്ല മഹാമാരി. രോഗത്തെക്കുറിച്ചുതന്നെ വൈദ്യശാസ്ത്ര ലോകത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും നമ്മള്‍ പ്രതിരോധിച്ചു; അതിജീവിച്ചു. ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കുറവ് ആളുകള്‍ക്ക് രോഗം ബാധിച്ച സംസ്ഥാനമാണിത്. ജനസംഖ്യാനുപാതികമായി ഏറ്റവുമധികം ടെസ്റ്റും വാക്‌സിനേഷനും നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇതെല്ലാം ചെയ്തുകൊണ്ടുതന്നെ വികസന-ക്ഷേമ നടപടികളെ കൈവിടാതെ കാത്തു. ലോകത്തിന്റെ ചില ഭാഗങ്ങളെങ്കിലും പട്ടിണിയിലാണ്ടു ഇക്കാലത്ത്. എന്നാല്‍, എല്ലാ വരുമാനസ്രോതസുകളും അടഞ്ഞ ഘട്ടത്തില്‍ പോലും കേരളത്തിലെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാവാതെ നാം കാത്തു. ജീവിതവൈഷമ്യങ്ങള്‍മൂലം ഒരാളും ആത്മഹത്യ ചെയ്യാത്ത അവസ്ഥ പരിപാലിച്ചു. ഇതൊക്കെ ചെയ്തുകൊണ്ടുതന്നെ കേരള പുനര്‍നിര്‍മാണവും രോഗപകര്‍ച്ചാ നിയന്ത്രണവും സാധ്യമാക്കി. അതും ലോകം മാതൃകയാക്കും വിധത്തില്‍. പഠനഗവേഷണങ്ങള്‍ക്കായി വിദഗ്ധര്‍ കേരളത്തെ ലക്ഷ്യസ്ഥാനമായി കണക്കാക്കുന്ന വിധത്തില്‍.


1957 മുതല്‍ക്കിങ്ങോട്ടുള്ള ആധുനിക കേരളത്തിന്റെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഇടവേളകളോടെ സര്‍ക്കരുകള്‍ മാറിവരുന്ന നിലയാണ് നാം കണ്ടത്. ഇടയ്ക്കിടയ്ക്കായി അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകള്‍ മത്സരിച്ചത് തൊട്ടുമുന്‍പുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായല്ല, മറിച്ച് നേരത്തേയുണ്ടായിരുന്ന ഇടതുപക്ഷ ഭരണങ്ങളുടെ പ്രവര്‍ത്തനങ്ങളുമായാണ്. ഓരോ ഘട്ടത്തിലും കൂടുതല്‍ നന്നാക്കാനാണ് നോക്കിയത്. അങ്ങനെ മത്സരിക്കാന്‍ വേണ്ട അടിത്തറ ഇടതുപക്ഷേതര സര്‍ക്കാരുകള്‍ ഉണ്ടാക്കിയിരുന്നില്ല എന്നു ചുരുക്കം.


ഓരോ മേഖലയിലും അതിന്റേതായ അടയാളമുദ്ര പതിപ്പിച്ചാണ് കടന്നുപോയത്. ഭൂപരിഷ്‌കരണം മുതല്‍ ജനകീയാസൂത്രണം വരെ. വിദ്യാഭ്യാസ പരിഷ്‌കാരം മുതല്‍ പൊതുജനാരോഗ്യം വരെ. ഭരണപരിഷ്‌കാരം മുതല്‍ അധികാരവികേന്ദ്രീകരണം വരെ. ആ പരമ്പരയില്‍ ഓരോ എല്‍.ഡി.എഫ് സര്‍ക്കാരിനും മുന്‍പത്തെ എല്‍.ഡി.എഫ് സര്‍ക്കാരുമായേ മത്സരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഉയര്‍ച്ചയ്ക്ക് കൂടുതല്‍ ഉയര്‍ച്ചയോടല്ലാതെ തകര്‍ച്ചയുമായി മത്സരിക്കാനാവില്ലല്ലൊ. ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ തന്നെ നേട്ടങ്ങളുമായി മത്സരിച്ചു.


മഹാപ്രളയം വന്നപ്പോള്‍ ചേര്‍ത്തുപിടിച്ച കൈ അയയരുത്. പട്ടിണിയായിപ്പോകേണ്ടിയിരുന്ന ദിനങ്ങളില്‍ ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ച കനിവ് വറ്റിപ്പോകരുത്. മഹാരോഗ ഘട്ടങ്ങളില്‍ തെളിഞ്ഞുവന്ന കരുണയുടെ കൈത്തിരി അണഞ്ഞുപോകരുത്. ചുറ്റുപാടും കാണുന്ന വികസനത്തിന്റെ മാറ്റം മരവിച്ചുപോകരുത്. തൊഴില്‍ദിനങ്ങള്‍ തിരികെ നേടിത്തന്നതും പെന്‍ഷന്‍ വര്‍ധിപ്പിച്ച് വീട്ടിലെത്തിച്ചുതന്നതുമായ കരുതല്‍ കൈവിട്ടുപോകരുത്. ഇതിനൊക്കെ എന്തു ചെയ്യണം. ആ ചോദ്യത്തിനു മുന്‍പില്‍ ജനങ്ങള്‍ക്കു രണ്ടാമതൊരു ഉത്തരമില്ല. ഇതൊക്കെ തുടരണം. തുടരണമെങ്കിലോ എല്‍ഡിഎഫ് ഭരണം തുടരണം. അങ്ങനെയാണ് ഭരണത്തുടര്‍ച്ച എന്നത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുവായ മുദ്രാവാക്യമായി മാറുന്നത്. കേരളജനതയുടെ ആ മനോവികാരത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വിശ്വാസമര്‍പ്പിക്കുന്നത്. നമുക്കൊരുമിച്ചുനിന്ന് പ്രതിസന്ധികളെ നേരിടാം. അതിജീവിക്കാം. പുതിയ ഒരു ഭാവിയുടെ ചക്രവാളത്തിലേക്ക് ചുവടുവച്ച് നീങ്ങാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഫിൻ്റെ കൂടെ ബിജെപിക്കെതിരെ നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്; പി മുജീബ് റഹ്മാൻ

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ് തുടരുന്നു; ആരാകും മുഖ്യമന്ത്രി

National
  •  20 days ago
No Image

ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

uae
  •  20 days ago
No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  20 days ago
No Image

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

Football
  •  20 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  20 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  20 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  20 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  20 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  20 days ago