'ഗതാഗതമന്ത്രി പറഞ്ഞു പറ്റിച്ചു';ചര്‍ച്ചക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല; സമരം തുടരുമെന്ന് ബസ്സുടമകള്‍
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍. യാത്ര നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചുവെന്നും സംഘടന ആരോപിച്ചു.
സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യറാകുന്നില്ലെന്നും മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിതെന്നും ബസ് ഉടമകള്‍ വിമര്‍ശിക്കുന്നു.
പല തവണ മന്ത്രിയെ നേരില്‍ കണ്ട് നല്‍കിയിരുന്നു. ആദ്യം ശബരിമല സീസാണാണെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. പിന്നീട് വിദ്യാര്‍ഥി നേതാക്കളെ കണ്ടശേഷം തീരുമാനിക്കാമെന്നും ജസ്റ്റിസ് രാമചന്ദ്രനുമായി ആശയം വിനിമയം നടത്തിയ ശേഷം അറിയിക്കാമെന്ന് പറയുകയും ചെയ്തു.
62 രൂപ ഡീസലിന് സംസ്ഥാനത്ത് വിലയുള്ളപ്പോള്‍ നിശ്ചയിച്ച മിനിമം ചാര്‍ജിലാണ് ഇപ്പോഴാണ് ഇപ്പോഴും ഓടുന്നത്. ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."