HOME
DETAILS

ജാലകം

  
backup
March 27, 2022 | 6:14 AM

%e0%b4%9c%e0%b4%be%e0%b4%b2%e0%b4%95%e0%b4%82

സുറാബ്

എഴുത്തില്‍ ജാലകങ്ങള്‍ കടന്നുവരുന്നത് എത്ര ലാഘവത്തോടെയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് വീടുകള്‍ അടുപ്പുകല്ലുകള്‍ പോലെയാണ്. എളുപ്പം തീപിടിക്കും. ആ പ്രകാശത്തില്‍ സ്വകാര്യതകള്‍ക്കും ചൂടുപിടിക്കും. ജീവിതം കത്തിത്തീരും.


ജാലകം തുറന്നുവെച്ചിട്ടുണ്ടെങ്കില്‍ ഇവിടുന്നു നോക്കിയാല്‍ അടുത്ത വീടല്ല, അതിനപ്പുറത്തെ വീടും അകവും ദര്‍ശിക്കാം. വാക്കുകള്‍ ഒതുക്കിയില്ലെങ്കില്‍, ശബ്ദം നിയന്ത്രിച്ചില്ലെങ്കില്‍, പറയുന്നത് സ്വകാര്യതയാണെങ്കിലും അതൊക്കെ ലീക്കായിപ്പോകും. ചിതറിപ്പോകും.


അടുത്തടുത്ത ജാലകങ്ങളിലൂടെ കണ്ണുകള്‍ പരസ്പരം സംസാരിക്കും. കാഴ്ചകള്‍ കൂട്ടിമുട്ടും. മിഴിയിണകളില്‍ പൂമ്പാറ്റകള്‍ സുറുമയെഴുതും. പെയിസ്റ്റ് തീര്‍ന്നിട്ടുണ്ടെങ്കില്‍, പൗഡര്‍ തീര്‍ന്നിട്ടുണ്ടെങ്കില്‍ അപ്പുറത്തെ ജാലകത്തില്‍ കൈയിട്ടെടുക്കാം. ആരു കണ്ടാലും ഒരു പ്രശ്‌നവുമില്ല. ഹൃദയംപോലെ കൈകളും അങ്ങോട്ടുമിങ്ങോട്ടും കടന്നുവരും. അല്ലെങ്കില്‍ പോകും. ഇത്തരം ഒരു കൈകടത്തലിന്റെ കഥയാണ് കൈരേഖ നോക്കി കുറത്തി തുറന്നുപറഞ്ഞത്: ''അടിവയര്‍ വീര്‍ക്കുന്നുണ്ടല്ലോ.'' കെട്ടിച്ചുവിടാത്ത പെണ്ണിനു അടിവയറു വീര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അത് ഗ്യാസാവാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാവാം.


''ഓക്കെന്നും വയറുവേദനയാണ്.'' കെട്ടിക്കാത്ത പെണ്ണിന്റെ അമ്മ ഇങ്ങനെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ കുറത്തി തന്റെ ഭാണ്ഡം അഴിച്ചു തുറന്നുകാണിച്ചു. അതില്‍ ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണ മുതല്‍ വായുഗുളിക വരെ ഉണ്ട്. അപ്പോള്‍ കൈരേഖ മാത്രമല്ല, മുഖലക്ഷണം മാത്രമല്ല, കുറത്തി ഒരു സഞ്ചരിക്കുന്ന മരുന്നുകട കൂടിയാണ്. ജാലകത്തില്‍ കുടില്‍ വ്യവസായം അത്ര പരിചിതമല്ല. എന്നാല്‍ മരുന്നുകട പ്രവചിച്ചത് തള്ളിക്കളയാന്‍ ആവില്ല.


ചിലയിടത്ത് തവിടും പിണ്ണാക്കും കൊടുത്ത് സങ്കരയിനങ്ങളെ വളര്‍ത്തും. പശുപോയിട്ട് പുല്ലുപോലും വളര്‍ത്താന്‍ കഴിയാത്ത കൂട്ടക്ഷരങ്ങളാണ് അയാളുടെ ജാലകങ്ങള്‍. ഇടുങ്ങിയ ജാലകങ്ങള്‍ നല്ല ബലത്തിലാണ് പണിതതെങ്കിലും ഇടം കിട്ടിയാല്‍ അതിലും തേനീച്ചകള്‍ കൂടുകൂട്ടും. ജാലകത്തില്‍ തേനീച്ചകള്‍ പെരുകുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇക്കിളി നിറയും. അങ്ങനെയാണ് ആണ്‍ജാലകവും പെണ്‍ജാലകവും അയാള്‍ വായിച്ച കഥയില്‍ പെട്ടെന്ന് അടഞ്ഞുപോയത്.
ഏറെ കഴിഞ്ഞു ആണ്‍ജാലകം കല്യാണത്തിനൊരുങ്ങുമ്പോള്‍ പെണ്‍ജാലകം ഒളിഞ്ഞുനോക്കും. കരയും. ആ കണ്ണീരില്‍ അവളൊരു മഖ്ബറ തീര്‍ക്കും. ശവകുടീരം. ഏതു നേരവും ഊതും ചന്ദനവും പുകയുന്ന മന്ത്രവും പ്രാര്‍ഥനകളുമുള്ള മഖ്ബറ.
എത്രയെത്ര പഴങ്കഥകള്‍ ജാലകത്തിലുണ്ട്. മണമുള്ളതും മണമില്ലാത്തതുമായ രാവുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  25 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  25 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  25 days ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  25 days ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  25 days ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  25 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  25 days ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  25 days ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  25 days ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  25 days ago