'പ്രതിപക്ഷം കരുതി വെച്ച ബോംബ് പുറത്തെടുത്തോ എന്നറിയില്ല, ഈ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് ചരിത്ര വിജയം സമ്മാനിക്കും'- മുഖ്യമന്ത്രി
കണ്ണൂര്‍: പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി. പ്രതിപക്ഷം സര്‍ക്കാരിനെതിരെ കരുതിവച്ചിരുന്ന ബോംബ് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു അദ്ദേഹം.
'കരുതിവച്ചിരുന്ന ബോംബ് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. എന്നാല്‍ ഏതിനെയും നേരിടാന്‍ ജനങ്ങള്‍ സജ്ജമായിരുന്നു. അതുകൊണ്ട് ഒന്നും സംഭവിച്ചില്ല'- മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് ചരിത്ര വിജയമാണ് സമ്മാനക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ കരുത്താണ് ഇവിടെ പ്രകടമാവുക. കേരളത്തില്‍ 2016 മുതല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയോ, എല്ലാത്തിലും ഒപ്പം ജനങ്ങളുണ്ടായിരുന്നു. എല്‍.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അതേ കാര്യങ്ങളാണ് യു.ഡി.എഫും ബി.ജെ.പിയും പയറ്റിനോക്കിയത്. ആ ഫലത്തിന്റെ ആവര്‍ത്തനം കുറേക്കൂടി ശക്തമായ രീതിയില്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ ദുരാരോപണങ്ങളെ ജനം തള്ളും- അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വേറെ എവിടെയെങ്കിലും ബി.ജെ.പി-യു.ഡി.എഫ് ധാരണയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."