HOME
DETAILS
MAL
അങ്ങാടിപ്പുറം പഞ്ചായത്തില്‍ കാര്‍ഷിക മേഖലക്കു പ്രാധാന്യം നല്കി വാര്‍ഷിക പദ്ധതി
backup
August 19 2016 | 20:08 PM
മങ്കട: കാര്‍ഷികമേഖലക്ക് പ്രാധാന്യം നല്കി എട്ടര കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്കി.
നെല്ല്, ജൈവ പച്ചക്കറികള്‍ എന്നീ കൃഷികള്‍ക്കു ഉത്പാദന മേഖലയിലും മാലിന്യസംസ്ക്കരണം, കുടിവെള്ളം എന്നിവക്കു സേവന മേഖലയില്‍ മുന്‍ഗണന നല്‍കിയുമുള്ള പദ്ധതികള്‍ക്കാണ് ഭരണ സമിതി അംഗീകാരം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന് അധ്യക്ഷനായി.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.പി അബ്ദുല്‍ അസീസ് വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ രേണുക, ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് യു രവി, അംഗങ്ങളായ ഷബീര്‍ കെ, വി.പി ശരീഫ്, കെ സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."