പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സി.എ, ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷകള്‍ മാറ്റാന്‍ സാധ്യത
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സി.എ പരീക്ഷയുടെ ടൈംടേബിള്‍ ഇന്ന് പുതുക്കി പ്രസിദ്ധീകരിച്ചേക്കും. അതേസമയം നീറ്റ്- യുജി, ജെ.ഇ.ഇ- മെയിന്‍, സിയുഇടി-യുജി പ്രവേശന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) സിഎ ഇന്റര്‍ ഗ്രൂപ്പ് 1 പരീക്ഷ മേയ് 3,5,7 തീയതികളിലും ഗ്രൂപ്പ് 2 പരീക്ഷ മേയ് 9,11,13 തീയതികളിലുമാണ് നിശ്ചിയിച്ചിരിക്കുന്നത്. സിഎ ഫൈനല്‍ പരീക്ഷയുടെ ഗ്രൂപ്പ് 1 മേയ് 2,4,6 തീയതികളിലും ഗ്രൂപ്പ് 2 മേയ് 8,10,12 തീയതികളിലുമാണ്. ഈ തീയതികളില്‍ മാറ്റം വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
ഏപ്രില്‍ 4 മുതല്‍ 15 വരെയുള്ള ജെഇഇ- മെയിന്‍ രണ്ടാം സെഷനില്‍ മാറ്റമുണ്ടാകില്ല. അതേസമയം ജെ.ഇ.ഇ- അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മാറ്റമുണ്ടായേക്കുമെന്നും പരീക്ഷ നടത്തിപ്പുകാരായ ഐ.ഐ.ടി മദ്രാസ് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നു. മേയ് 26നാണ് പരീക്ഷ. മേയ് 25നാണ് ആറാം ഘട്ട വോട്ടേടുപ്പ്. മേയ് അഞ്ചിനുള്ള നീറ്റ്-യുജിക്ക് മാറ്റമുണ്ടാകില്ലെന്നാണ് എന്‍.ടി.എ അധികൃതര്‍ നല്‍കുന്ന സൂചന. സി.യു.ഇ.ടി- യുജിയും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.
കുസാറ്റ് പ്രവേശനം രജിസ്‌ട്രേഷന്‍ തീയതി നീട്ടി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സര്‍വകലാശാലയില്‍ (കുസാറ്റ്) വിവിധ അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി (ക്യാറ്റ്- 24) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 100 രൂപ പിഴയോടെ 20 വരെ നീട്ടി. എം.ബി.എ/ എം.ബി.എ എക്‌സിക്യൂട്ടീവ്, എം.ടെക്, പി.എച്ച്.ഡി പ്രോഗ്രാമുകളുടെ രജിസ്‌ട്രേഷനായി മുന്‍കൂട്ടി പ്രസിദ്ധീകരിച്ച സമയപരിധിയില്‍ മാറ്റമില്ല. admissions.cusat.ac.in. ഫോണ്‍: 0484 2577100.
വിദ്യാഭ്യാസ വാർത്തകള്‍ വാട്സ്ആപ്പിൽ ലഭിക്കാന്‍ ക്ലിക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."