HOME
DETAILS

മാതൃഭാഷയ്ക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടം

  
Web Desk
March 27 2022 | 06:03 AM

7858460-2

കുട്ടിയാനം മുഹമ്മദ് കുഞ്ഞി

കേരളത്തിലങ്ങോളമിങ്ങോളം സംസാരിക്കുന്ന മലയാളത്തെയാണ് നമ്മുടെ മാതൃഭാഷയായും സംസ്ഥാനത്തിന്റെ ഭരണഭാഷയായും ഭരണതലത്തില്‍ അംഗീകരിച്ചിരിക്കുന്നത്. അതിന് ശ്രേഷ്ഠഭാഷാ പദവിയും ലഭിക്കുകയുണ്ടായി. ഭരണഭാഷയായി മലയാളത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. അങ്ങനെ നിര്‍ബന്ധമായും എല്ലായിടത്തും മലയാളം ഉപയോഗിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നിട്ട് വര്‍ഷങ്ങളായി. എന്നാല്‍ കേരളത്തിനകത്ത് തന്നെയുള്ള കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം താലൂക്കിലെ മിക്ക വിദ്യാലങ്ങളിലും, പ്രത്യേകിച്ച് കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ മലയാള ഭാഷയ്ക്ക് കല്‍പിച്ചിരിക്കുന്ന അയിത്തം മാറ്റമില്ലാതെ തുടരുകയാണ് ഇപ്പോഴും.
മലയാളം, തുളു, കന്നഡ തുടങ്ങിയ ഏഴു ഭാഷകള്‍ സംസാരിക്കുന്ന സപ്തഭാഷാ സംഗമഭൂമി എന്നു പറയപ്പെടുന്ന ഉത്തരദേശത്ത് ഇരുപതോളം ഭാഷകളാണ് സംസാരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ബഹുഭാഷാ സംസ്‌കാര പാരമ്പര്യം വിളിച്ചോതുന്ന ഈ പ്രദേശം സ്വാതന്ത്ര്യത്തിന് മുമ്പ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. സൗത്ത് കനറ ജില്ലയിലായിരുന്ന കാസര്‍കോട് താലൂക്കില്‍ പെട്ട ഈ പ്രദേശങ്ങളിലുള്ള ധാരാളമാളുകളുടെ സംസാരഭാഷ മലയാളമായിരുന്നുവെങ്കിലും എഴുത്ത് കന്നഡയിലായിരുന്നു. ആധാരം പോലുള്ള ആധികാരിക രേഖകളെല്ലാം കന്നഡയിലായിരുന്നു എഴുതി സൂക്ഷിച്ചിരുന്നത്. മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിനും മേത്തരം ചികിത്സാ സൗകര്യങ്ങള്‍ക്കും വേണ്ടി ഈ വടക്കന്‍ പ്രദേശത്തുകാര്‍ മംഗലാപുരം നഗരത്തെയായിരുന്നു കൂടുതലായും ആശ്രയിച്ചിരുന്നത്.


സ്വതന്ത്ര ഇന്ത്യയില്‍ ഭരണനിര്‍വഹണം സുതാര്യമാക്കുന്നതിനു വേണ്ടി 1956 നവംബര്‍ ഒന്നിന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപംകൊണ്ടപ്പോള്‍ കൂടുതലാളുകളും മലയാളം സംസാരിച്ചിരുന്ന ചില ഗ്രാമങ്ങള്‍ കേരളത്തോട് ചേര്‍ത്തു. ഈ ഭാഗങ്ങളിലുണ്ടായിരുന്ന വിദ്യാലയങ്ങളത്രയും സ്വകാര്യ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കന്നഡ മീഡിയം വിദ്യാലയങ്ങളായിരുന്നു. അതാകട്ടെ ഉന്നത കുലജാതരായ ഭൂവുടമകളുടേതും. അതുകൊണ്ട് തന്നെ ജന്മിമാരുടെ ആജ്ഞകള്‍ക്കു മറുവാക്കില്ലായിരുന്നു. അതുകൊണ്ടാണ് കാലമിത്രയായിട്ടും ഇങ്ങനെയുള്ള പള്ളിക്കൂടങ്ങള്‍ മലയാളത്തെ അംഗീകരിക്കാതെ നാട്ടുകാരുടെ ആഗ്രഹങ്ങള്‍ക്കോ സര്‍ക്കാരിന്റെ ഉത്തരവുകള്‍ക്കോ വിലകല്‍പ്പിക്കാന്‍ കൂട്ടാക്കാതെ കന്നഡ ഭാഷയില്‍ തന്നെ പഠനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. നമ്മുടെ സര്‍ക്കാരാകട്ടെ, ഈ പ്രദേശങ്ങളില്‍ കന്നഡ ഭാഷയെ ഒന്നാം സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് മലയാളത്തെ തീര്‍ത്തും അവഗണിച്ചു.

മൊയ്തീന്‍ അബ്ബയുടെ വരവ്

മലയാളം പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹം അധികൃതര്‍ക്ക് മുമ്പില്‍ എങ്ങനെ അവതരിപ്പിക്കണമെന്നറിയാതെ നട്ടംതിരിഞ്ഞവര്‍ക്ക് അത്താണിയായി ഇവര്‍ക്കിടയില്‍ നിന്നും മലയാളത്തിന്റെ കാവല്‍ക്കാരനായി ഉയര്‍ന്നുവന്ന ആളാണ് മൊയ്തീന്‍ അബ്ബ. തങ്ങളുടെ നാട്ടിലും മലയാളം പഠിപ്പിക്കണമെന്ന ആവശ്യവുമായി അധികാരികളോട് ശബ്ദിക്കാന്‍ അദ്ദേഹം സധൈര്യം മുന്നോട്ടുവന്നു. കാസര്‍കോട്ടെ എ.ഇ.ഒ, ഡി.ഇ.ഒ, എം.എല്‍.എ, എം.പി തുടങ്ങി വിദ്യാഭ്യാസ ഡയരക്ടര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം നിരന്തരം നിവേദനങ്ങള്‍ നല്‍കി ഇക്കാര്യം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തി. മാതൃഭാഷ എഴുതാനും പഠിക്കാനും മലയാളക്കരയുടെ ഭാഗമായ മഞ്ചേശ്വരത്തിന്റെ മണ്ണില്‍ ജനിച്ച മക്കള്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കണമെന്ന ആവശ്യവുമായി അദ്ദേഹം നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഒരു മലയാള പള്ളിക്കൂടം കൂടിയേ തീരൂ എന്ന വാശിയോടെ ഇതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയാണ് മൊയ്തീന്‍ അബ്ബ.

പ്രഭാകരനുമായുള്ള കൂടിക്കാഴ്ച

മംഗലാപുരത്തെ കാത്തോലിക്ക സഭയുടെ കീഴില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു സ്ഥാപിച്ച വോര്‍ക്കാടി പഞ്ചായത്തിലെ പാവൂര്‍യു.പി സ്‌കൂളിലാണ് നാലാം ക്ലാസ് വരെ മൊയ്തീന്‍ പഠിച്ചത്. കന്നഡയായിരുന്നു മാധ്യമം. തുടര്‍വിദ്യാഭ്യാസത്തിന് അടുത്തൊന്നും സ്‌കൂളില്ലാതെ വഴിമുട്ടിനില്‍ക്കുമ്പോഴാണ് ഏലക്കച്ചവടക്കാരനായ ബാപ്പ പന്ത്രണ്ടു വയസുകാരനായ മകനെയും കൂടെ കൂട്ടി കൊടകിലേക്ക് വണ്ടി കയറിയത്. അവിടെ ചെന്ന മൊയ്തീനെ സ്‌പൈസസ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ പ്രഭാകരന്‍ എന്ന മലയാളിയുമായുണ്ടായ അടുപ്പമാണ് മലയാളഭാഷയിലേക്ക് ആകര്‍ഷിച്ചത്. പ്രഭാകരന്റെ പക്കലുണ്ടായിരുന്ന പത്രമാസികള്‍ മറിച്ചുനോക്കി ഇതിലെ ഉള്ളടക്കമെന്താണെന്ന് അറിയാനാവുന്നില്ലെന്നു പറഞ്ഞപ്പോഴാണ് മൊയ്തീന്‍ എന്ന ബാലന് അദ്ദേഹം മലയാളത്തിന്റെ ഹരിശ്രീ കുറിച്ചു കൊടുത്തത്. പിന്നീട് പ്രഭാകരന്‍ തന്റെ പക്കലുണ്ടായിരുന്ന പത്രമാസികകള്‍ നല്‍കി മൊയ്തീന്‍ അബ്ബയെ വായനയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന തലശ്ശേരിക്കാരനായ ഒരു കച്ചവടക്കാരനില്‍ നിന്നും ഒരു മലയാള ദിനപത്രം പതിവായി വായിക്കാന്‍ തുടങ്ങിയതോടെ മലയാളത്തോടുള്ള ഇഷ്ടം ഏറിവന്നു.
പാവൂറിലെ ആ പഴയ വിദ്യാലയം നിന്നിരുന്ന സ്ഥലം പുറമ്പോക്കിലായിരുന്നതിനാല്‍ കെട്ടിടം പൊളിച്ചുമാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ആ സ്‌കൂള്‍ ഉടമസ്ഥര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഈ അവസരത്തില്‍ നാട്ടിലെ ഭാഷാപ്രേമികളെ സംഘടിപ്പിച്ചുകൊണ്ട് മൊയ്തീന്‍ അബ്ബ ഇവിടെ ഒരു മലയാള വിദ്യാലയം കൊണ്ടുവരാനുള്ള നീക്കമാരംഭിച്ചു. എന്നാല്‍ ആ സ്ഥലം സ്‌കൂളിന് അനുവദിച്ചുതരാന്‍ പറ്റില്ലെന്നും ഇത് സീറോ ലാന്റില്‍ പെട്ട ഭൂമിയായതിനാല്‍ ഈ സ്ഥലം അമ്പത്തിമൂന്ന് കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കുമെന്നുമായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാട്. അതേസമയം വിദ്യാഭ്യാസപരമായി പിന്നോക്കംനില്‍ക്കുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം ആവശ്യമാണെന്നും അതിനാല്‍ മാതൃഭാഷ പഠിക്കാന്‍ ഉപകാരപ്പെടുന്ന തരത്തിലുള്ള ഒരു പള്ളിക്കൂടം പഴയ സ്‌കൂള്‍ നിന്നിരുന്ന ഇടത്ത് തന്നെ സ്ഥാപിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്ന മൊയ്തീന്‍ അബ്ബ ഇക്കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തി പ്രവര്‍ത്തനരംഗത്ത് സജീവമായി.

സമരം വിജയിക്കുന്നു

അങ്ങനെ സന്ധിയില്ലാ സമരങ്ങളുടെ ഫലമായി ഇതേ സ്ഥലത്ത് 2013ല്‍ യു.പി സ്‌കൂളിന് വേണ്ടിയും 2016ല്‍ ഹൈസ്‌കൂളിന് വേണ്ടിയും അനുമതി നേടിയെടുത്തു. വോര്‍ക്കാടി അടക്കമുള്ള അതിര്‍ത്തി പഞ്ചായത്തുകളില്‍ താലൂക്ക് മാതൃഭാഷാ സമിതി എന്ന പേരില്‍ മാതൃഭാഷാ സ്‌നേഹികളുടെ ശ്രമഫലമായി മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ സമിതി എന്നൊരു സംഘടനക്ക് രൂപംനല്‍കി പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കണമെന്നും മലയാളത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നുമുള്ള ആവശ്യക്ക് ശക്തിപകരാനും ഇതുവഴി സാധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാറിന്റെ സര്‍ക്കുലര്‍ ഇറക്കി. മാത്രമല്ല, അതിനാവശ്യമായ പുസ്തകങ്ങളും ഓരോ സ്‌കൂളുകളിലും എത്തിയിട്ടുണ്ട്.


എന്നാല്‍ കന്നഡ മാനേജ്‌മെന്റും ഇവിടുത്തെ കന്നഡ ഭാഷാസ്‌നേഹികളായ ഉദ്യോഗസ്ഥരുടെ അനങ്ങാപാറ നയവും കാരണം ഇതുവരെയും പഠനം തുടങ്ങിയിട്ടില്ല. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മലയാളത്തെ വാനോളം ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിക്കുണ്ടെങ്കിലും അതെല്ലാം മഞ്ചേശ്വരത്തുകാര്‍ക്ക് കിട്ടാക്കിയാണ്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ കന്നട പഠിക്കുന്നവര്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നു. മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിനായി അതിര്‍ത്തി കടന്നു മംഗലാപുരത്തേക്കോ മറ്റോ പോകുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും കര്‍ണാടക സര്‍ക്കാറിന്റെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇളവും തുടര്‍ന്ന് ജോലിയില്‍ മുന്‍ഗണയും നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  4 minutes ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago