കുതിച്ചുയർന്ന് സ്വർണവില: 24കാരറ്റ് ഗ്രാമിന് 500 ദിർഹം കടന്നു
ദുബൈ: ദുബൈയിൽ സ്വർണവില ഗ്രാമിന് 500 ദിർഹം കടന്നു. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, ഇന്ന് 24 കാരറ്റ് (24K) സ്വർണ്ണം ഗ്രാമിന് 507.25 ദിർഹം ആണ് വില. അതേസമയം, ഇന്നലെ ഇത് 504.75 ദിർഹം ആയിരുന്നു. ഒരാഴ്ച മുമ്പ് ദുബൈയിൽ 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 480 ദിർഹം ആയിരുന്നു വില.
22 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 469.75 ദിർഹം ആണ് വില. അതേസമയം ഇന്നലെ രാത്രി ഇത് 467 ദിർഹം ആയിരുന്നു. ഒരാഴ്ച മുമ്പ് ദുബൈയിൽ 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 444.50 ദിർഹം ആയിരുന്നു വില
മറ്റ് സ്വർണത്തിന്റെ വിലനിലവാരം ഇങ്ങനെയാണ്:
21K: ഒരു ഗ്രാമിന് 450.25 ദിർഹം.
18K: ഒരു ഗ്രാമിന് 386 ദിർഹം.
അതേസമയം, ഇന്ത്യയിലും ഇന്ന് (13/11/2025) സ്വർണവില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 229 രൂപ ഉയർന്ന് 12,780 രൂപയിൽ എത്തി. അതേസമയം 22 കാരറ്റിന്റെ വില ഗ്രാമിന് 210 രൂപ ഉയർന്ന് 11,715 രൂപയാണ്.
അതേസമയം, ഇന്ത്യയിൽ ഇന്നലെ (12/11/2025) 24 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 12,551 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം 11,505 രൂപയുമായിരുന്നു.
The gold price in Dubai has crossed the 500 AED per gram mark, with 24K gold currently priced at 507.25 AED per gram, up from 504.75 AED yesterday. This represents a significant increase from last week, when 24K gold was priced at 480 AED per gram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."