HOME
DETAILS

എസ്.എസ്.കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഞങ്ങളൊന്നും മണ്ടന്മാരല്ല; ബിനോയ് വിശ്വത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

  
November 13, 2025 | 6:42 AM

v-sivankutty-vs-binoy-viswam-pm-shri-fund-row-kerala

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി എഴുതിയ ലേഖനമാണ് ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ആരെ ലക്ഷ്യമിട്ടാണെന്ന് മനസിലാകുമെന്നും നമ്മളൊന്നും മണ്ടന്മാരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 

ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്നമല്ല. ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് പഠിക്കേണ്ട ഗതികേട് സി.പി.എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഒരു പദ്ധതിയെ മാത്രം ആശ്രയിച്ചിട്ടല്ല മുന്നോട്ടു പോകുന്നത്. ഇതു സര്‍ക്കാരിന്റെ നയമാണ്. ഈ നയം ശക്തിപ്പെടുത്തുവാന്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാന്‍ സര്‍ക്കാര്‍ ഇനിയും ശ്രമിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുറുകെ പിടിക്കുന്നുണ്ട്. അതിലൊക്കെ ആര് എപ്പോള്‍ പിറകോട്ടു പോയിട്ടുണ്ട് എന്നൊക്കെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ മുതിരുന്നില്ല.

കത്ത് കൊടുത്ത സ്ഥിതിക്ക് കേന്ദ്രഫണ്ട് കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എസ്എസ്‌കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ എനിക്കായിരിക്കില്ല. അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തുകൊള്ളണമെന്നും ശിവന്‍കുട്ടി പറഞ്ഞു. 

 

English Summary: Kerala Education Minister V. Sivankutty lashed out at CPI State Secretary Binoy Viswam over his remarks on the PM SHRI scheme. Reacting to Viswam’s article criticizing the government’s approach, Sivankutty said that if the state fails to receive the ₹1,300 crore SSF (Samagra Shiksha Kerala) fund, he will not be responsible. “We are not fools. It’s clear whom the comments were aimed at,” the minister said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  4 days ago
No Image

എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവം; ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ

crime
  •  4 days ago
No Image

ക്രിസ്മസ് ദിനത്തിൽ ദുബൈയിലെ റോഡുകൾ കാലിയോ? യാത്രക്കാർ അറിയാൻ

uae
  •  4 days ago
No Image

പള്ളിയിൽ പോയ സമയം വീട് കുത്തിത്തുറന്നു; തിരുവനന്തപുരത്ത് 60 പവൻ സ്വർണ്ണം കവർന്നു

Kerala
  •  4 days ago
No Image

രേഖകൾ മാർച്ച് 16നകം അപ്‌ലോഡ്‌ ചെയ്യണം: വഖ്ഫ് ബോർഡ് ഉമീദ് പോർട്ടൽ

Kerala
  •  4 days ago
No Image

ഒമാൻ ടൂർ സൈക്ലിംഗ് ഫെബ്രുവരി 6 മുതൽ; മത്സരം അഞ്ച് ഘട്ടങ്ങളിലായി

oman
  •  4 days ago
No Image

ഉമ്മുൽ ഹൗൾ ഇന്റർചേഞ്ച് എക്സിറ്റ് ജനുവരി 2 വരെ താൽക്കാലികമായി അടക്കും

qatar
  •  4 days ago
No Image

എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു

Kerala
  •  4 days ago
No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  4 days ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  4 days ago