ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ തിരുവാഭരണം കമ്മിഷണര്‍ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, അറസ്റ്റ് ചെയ്‌തേക്കും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ നാലാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ് ജയശ്രീക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യ ഹരജി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളി.
ജയശ്രീ മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്‌സില്‍ എഴുതിയത്.
അതേസമയം, മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതോടെ ജയശ്രീയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിനായി ജയശ്രീ ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചത്. എന്നാല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍. വാസുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
English Summary: In the Sabarimala gold theft case, the Pathanamthitta District Sessions Court has rejected the anticipatory bail plea of S. Jayasree, the fourth accused and former Travancore Devaswom Board Secretary and Thiruvabharanam Commissioner. With the plea dismissed, she is likely to be arrested soon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."