
രാഷ്ട്രശിൽപികള്‍ സ്വപ്‌നംകണ്ട ഇന്ത്യ
രാജ്യം സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ച് 1947 ഓഗസ്റ്റ് 14ന് രാത്രി കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു. 'ഇന്ത്യയെ സേവിക്കുകയെന്നാല്‍ വേദനിക്കുന്ന ജനലക്ഷങ്ങളെ സേവിക്കുകയെന്നാണര്‍ത്ഥം. എല്ലാ കണ്ണുകളില്‍ നിന്നും അവസാനത്തെ കണ്ണീര്‍ത്തുള്ളിയും ഒപ്പിമാറ്റണമെന്നായിരുന്നു നമ്മുടെ തലമുറയിലെ വലിയ മനുഷ്യന്റെ ആഗ്രഹം. അവരുടെ കണ്ണില്‍ കണ്ണുനീര്‍ ബാക്കിയാകുന്നിടത്തോളം കാലം നമ്മുടെ ജോലി അവസാനിക്കുകയില്ല'.
73 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം മറ്റൊരു റിപബ്ലിക് ദിനത്തിലേക്ക് കൂടി ഉണരുന്ന ദിനമാണിന്ന്. 1950 ജനുവരി 26നാണ് രാജ്യത്തിന്റെ ഭരണഘടന നിലവില്‍ വന്നത്. ഭരണഘടനയും രാജ്യത്തെ ഓരോ പൗരനും സുരക്ഷിതമല്ലാത്ത കാലത്തേക്കാണ് അതിവേഗം സഞ്ചരിക്കുന്നത്.
ജനാധിപത്യത്തിന്റെ വാര്‍ഷികം രാജ്യം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനായി വിദ്യാര്‍ഥികള്‍ ഇന്നും തെരുവിലാണ്. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ റയട്ട് പൊലിസിനെ വിന്യസിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രദര്‍ശനത്തെ വൈദ്യുതിയും ഇന്റര്‍നെറ്റും റദ്ദാക്കിയും കല്ലെറിഞ്ഞും തടയാൻ നോക്കുന്നു. ചോദ്യങ്ങളല്ല വിധേയത്വമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഭരണകൂടം പരസ്യമായി പ്രഖ്യാപിക്കുന്നു. അവിടെ വിദ്യാര്‍ഥികളെങ്കിലും അവരുടേതായ രീതിയില്‍ ചലനമുണ്ടാക്കുന്നത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയാണ്.
വിമര്‍ശിക്കുന്നവരും ചോദ്യം ചെയ്യുന്നവരും ജയിലിലടയ്ക്കപ്പെടുന്ന ഇന്നത്തെ ഇന്ത്യയെയല്ല ഗാന്ധിജിയും അംബേദ്കറും നെഹ്‌റുവും മൗലാന ആസാദും സ്വപ്‌നം കണ്ടത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന പൗരന്മാരുടെ ജീവിതത്തില്‍ ഇടപെടാത്ത ഭരണകൂടമുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടതെന്ന സ്വപ്‌നം കാണുമ്പോള്‍ മതം അടിസ്ഥാനമാക്കി പൗരത്വ നിയമം കൊണ്ടുവരികയും പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തുകയും മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നൊരു ഭരണകൂടം ഭരണഘടനാ ശില്‍പികളുടെ വിദൂര ചിന്തകളില്‍പ്പോലും ഉണ്ടായിട്ടുണ്ടാവില്ല. പാര്‍ശ്വവല്‍കരിക്കപ്പെടുന്നവര്‍ക്ക് അധികാരം പുനര്‍വിതരണം ചെയ്യപ്പെടുന്ന സ്വതന്ത്ര ഇന്ത്യയായിരുന്നു അംേബദ്കറുടെ മനസിലുണ്ടായിരുന്നത്. അടിച്ചമര്‍ത്തുന്ന വിശ്വാസങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും സാമൂഹ്യസ്ഥാപനങ്ങളില്‍ നിന്നും മുക്തമായ മാതൃകാ ജനാധിപത്യമായിരിക്കണം സ്വതന്ത്ര ഇന്ത്യയെന്നും അംേബദ്കര്‍ പറഞ്ഞു.
ഇതെത്രമാത്രം യാഥാര്‍ഥ്യമായെന്ന് ഇന്നത്തെ ഇന്ത്യന്‍ പരിസരത്തുനിന്ന് കൊണ്ട് നോക്കണം. മാധ്യമസ്വാതന്ത്ര്യം ശക്തമായി ഹനിക്കപ്പെട്ടൊരു കാലത്താണ് നാമുള്ളത്. നിഷ്പക്ഷ മാധ്യമങ്ങളില്‍ ഭൂരിഭാഗത്തെയും സര്‍ക്കാര്‍ വിലക്കെടുത്തിരിക്കുന്നു. ബാക്കിയുള്ളവര്‍ അടിച്ചമര്‍ത്തപ്പെടുകയോ ഭീതിയോടെ കഴിയുകയോ ചെയ്യുന്നു. മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നതിന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഐ.ടി നിയമത്തില്‍ പുതിയ കരട് ഭേദഗതി കൊണ്ടുവന്നു. വ്യാജവാര്‍ത്തകള്‍ ഏതെന്ന് നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് അധികാരം നല്‍കുന്ന ഭേദഗതിയാണത്. ഏതെങ്കിലുമൊരു വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ നിശ്ചയിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ വാര്‍ത്ത നീക്കം ചെയ്തിരിക്കണം. അല്ലെങ്കില്‍ നടപടിയുണ്ടാകും. കരട് നിയമമായാല്‍ സര്‍ക്കാരിന് അനിഷ്ടകരമാകുന്ന ഏതു വാര്‍ത്തയും വ്യാജമെന്നാരോപിച്ച് നീക്കം ചെയ്യിക്കാം. ചോദ്യങ്ങള്‍ ചോദിക്കേണ്ട പാര്‍ലമെന്റ് നിശബ്ദമാണ്. പൗര സമൂഹം എന്താണ് ചിന്തിക്കുന്നതെന്നറിയാന്‍ ഫോണുകള്‍ ചോര്‍ത്തപ്പെടുന്ന കാലമാണിത്.
തീവ്ര ഹിന്ദുത്വത്തിന്റെ പുതിയ ചിഹ്നങ്ങള്‍ എല്ലായിടത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്താണ് രാജ്യമുള്ളത്. പുതിയൊരു അധികാരത്തിന്റെ നഗരനിര്‍മാണത്തിലാണ്. സാംസ്‌കാരിക മേഖലയും കടന്നുകയറ്റത്തിന് വിധേയമായിരിക്കുന്നു. മോഹന്‍ ഗോപാല്‍, സുമന്‍ ദുബെ തുടങ്ങിയ വിശാദരന്‍മാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന് വഴിമാറി. സെന്റര്‍ഫോര്‍ പോളിസി റിസര്‍ച്ചിന്റെ സ്ഥാനം ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ നടത്തുന്ന ആര്‍.എസ്.എസ് നേതാവ് രാംമാധവിന്റെ ഇന്ത്യാ ഫൗണ്ടേഷന്‍ മുഖ്യധാരയിലെത്തി. സാമ്പത്തിക വിദഗ്ധരുടെ ചര്‍ച്ചകളില്‍ അമര്‍ത്യസെന്‍ പുറത്തായി പകരം സുബ്രഹ്മണ്യം സ്വാമിയും എസ്. ഗുരുമൂര്‍ത്തിയും വന്നു. സാംസ്‌കാരിക മേഖലയില്‍ നിന്ന് എഴുത്തുകാരനായ അമിതവ് ഘോഷ് പുറത്തായി സഞ്ജീവ് സന്യാല്‍ വന്നു. അരുന്ധതീ റോയ് ചിത്രത്തില്‍ ഇല്ലാതായി. പകരം ചേതന്‍ ഭാഗവത് വന്നു. കവികളില്‍ ജാവേദ് അക്തര്‍ ഇല്ലാതായി. പകരം പ്രസൂന്‍ ജോഷിയായി.
അക്രമങ്ങളും പശുക്കൊലകളും പതിവായി. വംശഹത്യാ ആഹ്വാനങ്ങള്‍ സ്വാഭാവികമായി. കശ്മിരില്‍ ജനാധിപത്യം വീട്ടു തടങ്കലിലായി. സര്‍ക്കാര്‍ ഏജന്‍സികള്‍ രാഷ്ട്രീയായുധങ്ങളായി. ഭരണഘടനാ സ്ഥാപനങ്ങള്‍ വിശ്വാസമര്‍പ്പിക്കാവുതല്ലാതായി. സന്നദ്ധ സംഘടനകള്‍ ഇല്ലാതായി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലിലായി. പുറത്തുള്ളവര്‍ നിശബ്ദരായി. ഏതു ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തെയും ഹിന്ദുത്വ രാഷ്ട്രീയവികാരം കൊണ്ട് നേരിടാന്‍ പാകപ്പെട്ട സമൂഹത്തെ സംഘ്പരിവാര്‍ വാർത്തെടുത്തിരുന്നു. ഭരണപരാജയത്തെ ദേശസ്‌നേഹത്തിന്റെ ഉന്‍മാദം കൊണ്ട് അവര്‍ക്ക് നേരിടാനാവുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങളുണ്ടാവണമെങ്കില്‍ അധികാരം ചോദ്യം ചെയ്യപ്പെടണം. ചോദ്യങ്ങളും സംവാദങ്ങളുമാണ് ജനാധിപത്യത്തെയും സമൂഹങ്ങളെയും വളര്‍ത്തുന്നത്. ഗാന്ധിജിയും അംബേദ്കറും നെഹ്‌റുവും സുബാഷ്ചന്ദ്രബോസും പട്ടേലും മൗലാനാ ആസാദുമൊക്കെ രാജ്യത്തിന്റെ സമ്പന്നമായ സംവാദ ചരിത്രത്തിന്റെ ഭാഗമാണ്. ചോദ്യങ്ങളെയും എതിര്‍ ശബ്ദങ്ങളെയും അവര്‍ പേടിച്ചിരുന്നില്ല. ജനങ്ങള്‍ സത്യം കണ്ടെത്തുന്നതിനെ തടഞ്ഞിരുന്നില്ല.
പ്രശസ്തമായ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി പ്രസംഗത്തില്‍ നെഹ്‌റു പറഞ്ഞു: 'സമാധാനം പോലെത്തന്നെ അവിഭാജ്യമാണ് സ്വാതന്ത്യവും ഐശ്വര്യവും. ഇന്ത്യയുടെ മക്കള്‍ക്കെല്ലാം ഒന്നിച്ചു കഴിയാനാവും വിധം സ്വതന്ത്ര ഇന്ത്യയെന്ന മഹാമന്ദിരം നമുക്ക് പണിതുയര്‍ത്തേണ്ടതുണ്ട്'. ബഹുസ്വരതയിലും സഹിഷ്ണുതയിലും അടിയുറച്ച മതേതര, ജനാധിപത്യ രാഷ്ട്രമായിരുന്നു നെഹ്‌റുവിന്റെ സങ്കല്‍പ്പം. രാജ്യത്തെ അവസാനത്തെ പൗരനും താനും ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് തോന്നും വിധം നീതിയും ജനാധിപത്യവും പുലരുമ്പോള്‍ മാത്രമാണ് രാഷ്ട്രശില്‍പികള്‍ സ്വപ്‌നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 8 days ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 8 days ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 8 days ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 8 days ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 8 days ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 8 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 8 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 8 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 8 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 8 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 8 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 8 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 8 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 8 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 8 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 8 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 8 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 8 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 8 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 8 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 8 days ago