കൂത്തുപറമ്പ് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ പിടിയില്‍; കൂത്തുപറമ്പ് ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
പെരിങ്ങത്തൂര്‍ (കണ്ണൂര്‍) : കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പുല്ലൂക്കരയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി ഷിനോസ് ആണ് പിടിയിലായത്. സി.പി.എം പ്രവര്‍ത്തകനാണ് ഷിനോസ്.
കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മന്‍സൂര്‍ മരണത്തിന് കീഴടങ്ങിയത്. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരമായിരുന്നു മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനെയും ഒരു സംഘം അക്രമിച്ചത്. മുഹ്‌സിന്റെ നില ഗുരുതരമായി തുടരുകയാണ്.
മന്‍സൂറിനെയും മുഹ്‌സിനെയും അക്രമിച്ച സംഘത്തില്‍ 14ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലിസ് പ്രാഥമികമായി നല്‍കുന്ന വിവരം. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘം ആദ്യം ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതേസമയം, മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരുക്കേറ്റിരുന്നു.
മുഹ്‌സിന്‍ ആയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്‌സിന്‍. മുഹ്‌സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ആ സമയത്ത് മന്‍സൂറിന്റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല്‍ പൂര്‍ണമായും അറ്റുപോകാറായ നിലയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, പുലര്‍ച്ചയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."