HOME
DETAILS
MAL
മലപ്പുറം സ്വദേശിയായ സൈനികന്‍ ലഡാക്കില്‍ മരണപ്പെട്ടു
backup
January 27 2023 | 09:01 AM
അരീക്കോട്: ജമ്മു കശ്മിരിലെ ലഡാക്കില്‍ മലപ്പുറം സ്വദേശിയായ സൈനികന്‍ മരണപ്പെട്ടു. അരീക്കോട് കുനിയില്‍ സ്വദേശി കൊടവങ്ങാട് കോലോത്തുംതൊടി കെ.ടി നുഫൈല്‍ ( 27) ആണ് മരിച്ചത്.
ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ഏഴ് വര്‍ഷമായി സേനയില്‍ അംഗമായ നുഫൈല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ നിന്ന് ക്യാമ്പിലേക്ക് മടങ്ങിയത്. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞാന്‍. മാതാവ്: ആമിന. സഹോദരങ്ങള്‍: ഗഫൂര്‍, ശിഹാബുദ്ധീന്‍, സലീന, ഫൗസിയ, ജസ്‌ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."