മകനെ വെട്ടിക്കൊലപ്പെടുത്തിയത് തന്റെ കണ്മുന്നില് വെച്ച്, താന്‍ സി.പി.എം അനുഭാവിയെന്നും മന്‍സൂറിന്റെ പിതാവ്
കണ്ണൂര്‍: കണ്മുന്നില് വെച്ചാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ പിതാവ് മുസ്തഫ. ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്നും ബോംബേറില്‍ തന്റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു.
മകന് സജീവ രാഷ്ട്രീയപ്രവര്‍ത്തകനല്ല. താനൊരു സി.പി.എം അനുഭാവിയാണ്. രാത്രി 7.55 ഓടെയാണ് ആക്രമണം നടന്നത്. ഒരു സംഘം മകനെ വീട്ടില്‍നിന്ന് വലിച്ചിറക്കിയെന്നും അത് തടയാന്‍ ചെന്ന ഇളയ മകനെ വെട്ടിയെന്നും മുസ്തഫ പറഞ്ഞു.
കഴിഞ്ഞദിവസം പോളിങ് ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. മുഹ്സിന് ആയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്സിന്. മുഹ്സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ആ സമയത്ത് മന്‍സൂറിന്റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല് പൂര്‍ണമായും അറ്റുപോകാറായ നിലയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, പുലര്‍ച്ചയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."