സി.ആര്‍.പി.എഫിനെ പിന്‍വലിച്ചത് മുന്നറിയിപ്പില്ലാതെ, ഗുരുതര വീഴ്ച്ചയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തേണ്ടിവന്നത് സുരക്ഷാവീഴ്ച്ച കാരണമെന്ന് രാഹുല്‍ ഗാന്ധി. സി.ആര്‍.പി.എഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. ഗുരുതര വീഴ്ച്ചയാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ യാത്ര കശ്മീര്‍ താഴ്‌വരയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് ബെനിഹാലില്‍വെച്ച് നിര്‍ത്തിയത്. ബനിഹാല്‍ തുരങ്കം കടക്കവെ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ കാത്തുനിന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ട പൊലിസ് ഉദ്യോഗസ്ഥരെ എവിടെയും കാണാനില്ല. 30 മിനിറ്റോളം രാഹുല്‍ഗാന്ധിക്ക് അനങ്ങാനായില്ല. തുടര്‍ന്ന് രാഹുലിനെ സുരക്ഷാ വാഹനത്തില്‍ കയറ്റിയ ശേഷം ഇന്നത്തേക്ക് യാത്ര ആവസാനിപ്പിക്കുകയായിരുന്നു.
ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമാരായ ഒമര്‍ അബ്ദുള്ളയും ബനിഹാലില്‍ യാത്രയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു.
സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യാത്ര തുടരാന്‍ രാഹുല്‍ ആഗ്രഹിച്ചാലും ഞങ്ങള്‍ അത് അനുവദിക്കില്ലെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയശേഷമേ യാത്ര പുനരാരംഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."